അമരവിള ചെക്പോസ്റ്റിലെ നിരീക്ഷണകാമറ കണ്ണടച്ചിട്ട് വര്‍ഷങ്ങള്‍

നെയ്യാറ്റിന്‍കര: അമരവിള ചെക്പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ സ്ഥാപിച്ച കാമറകളെല്ലാം പ്രവര്‍ത്തനരഹിതം. വര്‍ഷങ്ങളായി കാമറയുടെ പ്രവര്‍ത്തനം നിലച്ചിട്ടും അധികൃതര്‍ക്ക് കുലുക്കമില്ല. മിഷന്‍ ചെക്പോസ്റ്റ് പദ്ധതിയുടെ ഭാഗമായി അമരവിള ചെക്പോസ്റ്റില്‍ അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച കാമറയാണ് പ്രവര്‍ത്തനരഹിതമായത്. ഇപ്പോള്‍ കാമറയും അപ്രത്യക്ഷമായി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്താണ് ചെക്പോസ്റ്റുകളിലെ അഴിമതി തടയാന്‍ മിഷന്‍ ചെക്പോസ്റ്റ് പദ്ധതി നടപ്പാക്കിയത്. ആദ്യം വാളയാറിലും പിന്നീട് ആര്യങ്കാവിലും പദ്ധതി നടപ്പാക്കി. മൂന്നാഘട്ടമായാണ് അമരവിള ചെക്പോസ്റ്റില്‍ അന്നത്തെ റവന്യൂ മന്ത്രി കാമറ സ്ഥാപിച്ചത്. രണ്ട് കാമറകള്‍ യാര്‍ഡിലും രണ്ട് കാമറകള്‍ റോഡ് വക്കിലുമാണ് സ്ഥാപിച്ചിരുന്നത്. കെല്‍ട്രോണിന്‍െറ സാങ്കേതികസഹായത്തോടെയാണ് ഇവിടെ കാമറ സ്ഥാപിച്ചത്. കുറച്ചുകാലത്തെ പ്രവര്‍ത്തനത്തിനുശേഷം കാമറ പ്രവര്‍ത്തിക്കുന്നില്ളെന്ന് പറഞ്ഞാണ് നീക്കിയത്. അമരവിള ചെക്പോസ്റ്റില്‍ പലപ്പോഴും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നികുതി വെട്ടിപ്പ് നടക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. കാമറ സ്ഥാപിച്ച തുടക്കകാലത്ത് നികുതി പിരിവ് കാര്യക്ഷമമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.