മാധ്യമപ്രവര്‍ത്തകന്‍െറ കാര്‍ നശിപ്പിച്ചു

തിരുവനന്തപുരം: സ്റ്റാച്യു ശാന്തിനഗറില്‍ താമസസ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകന്‍െറ കാര്‍ കേടാക്കിയശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിച്ച റെസിഡന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറിക്കെതിരെ പൊലീസില്‍ പരാതി. ‘മാധ്യമം’ സബ് എഡിറ്റര്‍ ടി. ഷബീറിന്‍െറ കാറാണ് അജ്ഞാതര്‍ കേടാക്കിയത്. ഇതിനുപിന്നില്‍ ശാന്തിനഗര്‍ റെസിഡന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി ആര്‍.പി. നായരാണെന്ന് സംശയിക്കുന്നതായി ഷബീര്‍ സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാറിനും തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിലും നല്‍കിയ പരാതിയില്‍ പറയുന്നു. ഞായറാഴ്ച രാത്രിയാണ് കെ.എല്‍ 21 ഇ 4394 നമ്പര്‍ സ്വിഫ്റ്റ് കാറിനുചുറ്റും മൂര്‍ച്ചയുള്ള വസ്തുകൊണ്ട് ഉരച്ച് കേടാക്കുകയും നമ്പര്‍ പ്ളേറ്റ് ഇളക്കിമാറ്റുകയും ചെയ്തത്. നമ്പര്‍ പ്ളേറ്റില്ലാത്ത അജ്ഞാതവാഹനം സംശയാസ്പദമായി കണ്ടത്തെിയെന്ന് പൊലീസിനെ വിവരം അറിയിച്ചത് ആര്‍.പി. നായരാണ്. എത്രയുംവേഗം വാഹനം നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം പൊലീസിനെതിരെ നടപടി കൈക്കൊള്ളുമെന്നും ഇദ്ദേഹം അറിയിച്ചത്രെ. ആര്‍.പി. നായര്‍ ഇതിനുമുമ്പും ഇത്തരം പരാതികള്‍ പൊലീസില്‍ നല്‍കിയിട്ടുണ്ടെന്ന് ശാന്തിനഗര്‍ നിവാസികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിനെതിരായി ഷബീര്‍ പരാതി നല്‍കിയത്. വാഹനത്തിന്‍െറ മുന്നിലും പിന്നിലും പ്രസ് സ്റ്റിക്കര്‍ പതിച്ചിരുന്നു. പാര്‍ക്ക് ചെയ്യുമ്പോള്‍ നമ്പര്‍ പ്ളേറ്റുകള്‍ ഘടിപ്പിച്ചനിലയിലായിരുന്നു. ശാന്തിനഗര്‍ നിവാസികള്‍ക്കെല്ലാം കാര്‍ സുപരിചിതമാണ്. ഈ സാഹചര്യത്തില്‍ പുറത്തുനിന്നാരും ഇവിടെയത്തെി വാഹനം നശിപ്പിക്കില്ളെന്നും ഷബീര്‍ പരാതിയില്‍ പറയുന്നു. അതേസമയം, സംഭവം ഗൗരവമായി കണ്ട് അന്വേഷണം കാര്യക്ഷമമാക്കുമെന്ന് തമ്പാനൂര്‍ സി.ഐ ഡി.കെ. പൃഥ്വിരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.