കോവളം: ഫുട്ബാള്‍ കളി കഴിഞ്ഞ് കാല്‍ കഴുകാന്‍ കടലിലിറങ്ങിയ യുവാവിനെ തിരയില്‍പെട്ട് കാണാതായി. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ വലിയവിള മുസ്ലിം കോളനിയിലെ സഫാനി മന്‍സിലില്‍ അബ്ദുല്‍ റഹ്മാന്‍ -നൂര്‍ജഹാന്‍ ദമ്പതികളുടെ മകന്‍ അജ്മല്‍ ഖാനെയാണ് (19) കാണാതായത്. ഞായറാഴ്ച രാവിലെ എട്ടോടെ കോവളം ഇന്‍സ്പെക്ഷന്‍ ബംഗ്ളാവിന് മുന്നിലെ വലിയ മണല്‍ ബീച്ചിലാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് തീരത്ത് ഫുട്ബാള്‍ കളിച്ച അജ്മല്‍ കൈകാലുകള്‍ കഴുകുന്നതിനായി കടലില്‍ ഇറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി അടിച്ച ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഉടനെ സുഹൃത്തുകളായ ജലീല്‍ , അബ്ദുല്ല, ഷംനാദ് എന്നിവര്‍ കടലിലേക്ക് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇവര്‍ വിവരം നല്‍കിയതനുസരിച്ച് ബീച്ചിനുസമീപത്തെ സ്വകാര്യ ഹോട്ടലിലെ ലൈഫ് ഗാര്‍ഡത്തെി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ വലവിരിച്ചും തിരച്ചില്‍ നടത്തി. അഞ്ചുമക്കളില്‍ ഇളയവനായ അജ്മല്‍ ഖാന്‍ പ്ളസ് ടു കഴിഞ്ഞ ശേഷം ഐ.ടി.ഡി.സിയുടെ ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് ട്രെയ്നിങ് പൂര്‍ത്തിയാക്കി റിസല്‍റ്റ് കാത്തിരിക്കുകയായിരുന്നു. നാലു മാസത്തിനിടെ മൂന്നു പേരെയാണ് കടലില്‍ പെട്ട് കാണാതാകുന്നത്. ഇതില്‍ രണ്ടുപേരുടെ മൃതദേഹം കിട്ടിയിരുന്നു. അജ്മല്‍ ഖാനു വേണ്ടി വിഴിഞ്ഞം സി.ഐ കെ.ആര്‍. ബിജുവിന്‍െറയും കോവളം എസ്.ഐ അജയകുമാറിന്‍െറയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിന്‍െറ രണ്ട് പട്രോള്‍ ബോട്ടുകളും മത്സ്യത്തൊഴിലാളികളും സഹായിക്കാനുണ്ട്. തുറമുഖ വകുപ്പിന്‍െറ കൊല്ലത്തെ ഡൈവര്‍ വിങ്ങിന്‍െറ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി.ഐ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.