ബാലരാമപുരം: പൊന്നോണത്തിന് മിഴിവേകാന്‍ ബാലരാമപുരത്തെയും സമീപപ്രദേശങ്ങളിലെയും കൈത്തറികളില്‍ മഞ്ഞക്കോടി ഒരുങ്ങുന്നു. മഞ്ഞമുണ്ട് നെയ്ത്തുകാര്‍ക്ക് നഷ്ടത്തിന്‍െറ കണക്കാണ് പറയാനുള്ളതെങ്കിലും മുണ്ടിന് ആവശ്യക്കാര്‍ നിരവധിയാണ്. വിശ്വാസത്തിന്‍െറ ഭാഗമായാണ് പലരും നഷ്ടക്കണക്ക് അറിയിക്കാതെ തറികളില്‍ മഞ്ഞമുണ്ട് നെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് മാത്രം നിര്‍മിക്കപ്പെടുന്ന മഞ്ഞമുണ്ടുകള്‍ ഇന്ന് വടക്കന്‍ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും പ്രിയങ്കരവും ഓണാഘോഷത്തിന് ഒഴിച്ചുകൂടാനാവാത്തതുമാണ്. നൂല്‍ വാങ്ങി പശയും മഞ്ഞയും ചേര്‍ത്ത് ആദ്യം ഉണക്കിയെടുക്കും. പ്രത്യേക പരുവത്തിലാണ് നിറം കൊടുക്കുന്നതെന്ന് 30 വര്‍ഷമായി മുണ്ട് നെയ്യുന്ന ഐത്തിയൂര്‍ വാറുവിളാകത്ത് വീട്ടില്‍ വസന്ത (52) പറയുന്നു. കൈത്തറി മേഖലയില്‍നിന്ന് മറ്റു രംഗത്തേക്ക് നൂറുകണക്കിന് പേരാണ് മാറുന്നത്. ദിവസം മുഴുവന്‍ ജോലി ചെയ്താല്‍ തുച്ഛ വേതനമാണ് ലഭിക്കുന്നതെന്നതാണ് കാരണം. വസന്തയുടെ ഭര്‍ത്താവ് രാമചന്ദ്രന്‍ (62) ഇപ്പോള്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. •ഐതിഹ്യപ്പെരുമ മാത്രം... മഹാബലിയുടെ കൊടിയുടെ നിറം മഞ്ഞയായിരുന്നു. വാമനന്‍ സാമ്രാജ്യം കീഴടക്കിയപ്പോള്‍ കൊടി മുണ്ടായി ധരിച്ച മഞ്ഞക്കൊടിയാണ് കാലക്രമേണ മഞ്ഞക്കോടിയായതെന്ന് പഴമക്കാര്‍ പറയുന്ന ഐതിഹ്യം. ഓണം ആഘോഷിക്കുന്ന കൊച്ചുകുട്ടികള്‍ക്ക് ഉടുക്കാനുള്ള അളവില്‍ മഞ്ഞനിറത്തില്‍ നിര്‍മിക്കുന്ന മുണ്ടുകള്‍ ആദ്യകാലത്ത് കൊച്ചുകുട്ടികള്‍ക്കുവേണ്ടി മാത്രമാണ് നിര്‍മിച്ചിരുന്നത്. പിന്നീട് ഇത് വാഹനങ്ങളിലും വീടുകളിലെ ഈശ്വരചിത്രങ്ങളിലും അണിയാന്‍ തുടങ്ങി. അമ്പലങ്ങളില്‍ വാങ്ങി നല്‍കുന്നവരും ഉണ്ട്. ബാലരാമപുരം, ഐത്തിയൂര്‍, അവണാകുഴി, കോഴോട്, പെരിങ്ങമ്മല എന്നിവിടങ്ങളിലായി നൂറുകണക്കിന് തറികളാണുള്ളത്. 40ന്‍െറ നൂലാണ് മുണ്ടിന് ഉപയോഗിക്കുന്നത്. ഒരു പാവില്‍നിന്ന് ചെറുതാണെങ്കില്‍ 100 തുപ്പട്ടിയും വലുതാണെങ്കില്‍ 60 തുപ്പട്ടിയുമാണ് ലഭിക്കുന്നത്. ഒരു തുപ്പട്ടിയില്‍നിന്ന് നാല് മുണ്ട് വെട്ടിയെടുക്കാം. ദിവസവും 240 രൂപക്കുവരെ ജോലി ചെയ്യാന്‍ കഴിയും. നെയ്തെടുക്കുന്ന തുപ്പട്ടികള്‍ ശ്രദ്ധയോടെ കെട്ടിവെക്കും, അടുത്ത ഓണക്കാലത്തേക്കായി. ചെറിയ നനവ് തട്ടിയാല്‍പോലും മുണ്ടില്‍ ചുവപ്പ് നിറം വരും. വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ളെങ്കില്‍ അധ്വാനത്തോടൊപ്പം മുതല്‍ മുടക്കും പാഴാവും. പകല്‍ കൈത്തറി മുണ്ട് നെയ്യാന്‍ പോകുന്ന പലരും വീടിനോട് ചേര്‍ന്ന തറിപ്പുരയില്‍ രാത്രികാലങ്ങളിലാണ് മഞ്ഞമുണ്ട് നെയ്യുന്നത്. ആറുമാസം മുമ്പുതന്നെ ഇവര്‍ നെയ്ത്ത് ആരംഭിച്ചു. മഞ്ഞക്കോടിക്ക് ഇതിനോടകം നിരവധി ആവശ്യക്കാരും എത്തിയതായി രവീന്ദ്രന്‍ പറഞ്ഞു. രാത്രി നാല് മണിക്കൂര്‍ വീതമാണ് ശരാശരി നെയ്യുന്നത്. മുതല്‍ മുടക്കാന്‍ കടം വാങ്ങിയും ആഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് പണം കണ്ടത്തെുന്നത്. നിലവിലെ നെയ്ത്തുകാരുടെ കാലശേഷം മഞ്ഞമുണ്ടുകള്‍ ഓര്‍മയായി അവശേഷിക്കും. പഞ്ചായത്തോ സര്‍ക്കാറോ ഗൃഹാതുരത്വം നല്‍കുന്ന ഈ തൊഴിലിനെ സഹായിക്കാന്‍ മുന്നോട്ടുവരാത്തതില്‍ നെയ്ത്തുകാര്‍ക്ക് പരിഭവമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.