കാട്ടാക്കട: കുപ്രസിദ്ധ ക്രിമിനല്‍ എറണാകുളം ബിജുവുള്‍പ്പെടെ മൂന്നുപേര്‍ കാട്ടാക്കട പൊലീസിന്‍െറ പിടിയിലായി. മോഷണം, പിടിച്ചുപറി, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയായി ഒളിവില്‍കഴിഞ്ഞിരുന്ന എറണാകുളം ബിജുവെന്ന ഉറിയാക്കോട് അയണിയറത്തല പുത്തന്‍വീട്ടില്‍ ബിജു (36), ഇയാളുടെ സംഘത്തിലുള്ള കുടപ്പനക്കുന്ന് പുല്ലൂര്‍കോണം ജയപ്രകാശ് ലൈനില്‍ പടക്കി സാബുവെന്ന ബിജുകുമാര്‍ (35), ഉറിയാക്കോട് പുനലാല്‍ കത്തിയാര്‍കോണം തോമസ് ഭവനില്‍ ഫിറോസ് (29) എന്നിവരെയാണ് കാട്ടാക്കട സര്‍ക്ള്‍ ഇന്‍സ്പെക്ടര്‍ ആര്‍.എസ്. അനുരൂപ്, എസ്.ഐ ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പെരുംകുളത്തൂര്‍ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. അനവധിതവണ പൊലീസിനെ വെട്ടിച്ചുകടന്ന എറണാകുളം ബിജുവിനെ മല്‍പിടുത്തത്തിലൂടെയാണ് കീഴ്പെടുത്തിയത്. ജില്ലയില്‍ ബാലരാമപുരം, മാറനല്ലൂര്‍, മലയിന്‍കീഴ്, കാട്ടാക്കട സ്റ്റേഷനുകള്‍ക്ക് പുറമേ, കൊല്ലം ചടയമംഗലം സ്റ്റേഷന്‍ പരിധിയിലും ഈ സംഘം കവര്‍ച്ച നടത്തിയിരുന്നതായി തെളിഞ്ഞു. പൂവച്ചല്‍ കുറകോണത്ത് നടന്ന കൊലക്കേസിലെ മുഖ്യപ്രതിയാണ് എറണാകുളം ബിജുവെന്ന് പൊലീസ് അറിയിച്ചു. ഈ കേസില്‍ ജാമ്യത്തിലാണ്. ബിജുവിനൊപ്പം കവര്‍ച്ചക്കും കവര്‍ച്ചാമുതലുകള്‍ വില്‍പനക്കും സഹായിച്ചിരുന്നത് കൂട്ടുപ്രതികളായ ബിജുകുമാറും ഫിറോസുമായിരുന്നു. പ്രതികളെ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സിവില്‍ പൊലീസ് ഓഫിസര്‍മാരായ അനില്‍കുമാര്‍, പ്രദീപ് ബാബു, സുധീഷ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.