തിരുവനന്തപുരം: മണ്ണും മനുഷ്യനും തമ്മിലെ വൈകാരികബന്ധത്തില്‍നിന്ന് ജീവിതം കരുപ്പിടിപ്പിച്ചവരാണിവര്‍. ഭൂമിയുടെ വരദാനമായ മണ്ണില്‍നിന്ന് ഉപജീവനമാര്‍ഗം കണ്ടത്തെുന്നവര്‍ക്ക് മണ്ണ് എന്നും പൊന്നുതന്നെയാണ്. അത്തരം ചില ജീവിതങ്ങളുടെ കഥ പറയുകയാണ് മ്യൂസിയം ഓഡിറ്റോറിയത്തിലെ കളിമണ്‍പാത്രങ്ങള്‍. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ കളിമണ്‍ തൊഴില്‍ ചെയ്യുന്ന കുംഭാര സമുദായത്തില്‍പെട്ടവര്‍ നിര്‍മിച്ച ഉല്‍പന്നങ്ങളാല്‍ സമ്പന്നമാണ് മ്യൂസിയം ഓഡിറ്റോറിയത്തിലെ ടെറാക്കോട്ട പ്രദര്‍ശനം. അനശ്വരം സ്വയംസഹായ സംഘത്തിന്‍െറ മേല്‍നോട്ടത്തില്‍ നിലമ്പൂരില്‍ പരമ്പരാഗത കളിമണ്‍ തൊഴില്‍ ചെയ്യുന്ന 50 കുടുംബങ്ങളാണ് മണ്‍പാത്ര അനുബന്ധ ഉല്‍പന്നങ്ങളുമായി തലസ്ഥാനത്തത്തെിയത്. ഗ്യാസിലും മൈക്രോവേവിലും ഉപയോഗിക്കാന്‍ പറ്റുന്നതരം കറിച്ചട്ടികള്‍, കൂജകള്‍, മാജിക് കൂജകള്‍, ജഗ്ഗ്, മഗ്ഗ്, കപ്പ്, ഗ്ളാസ്, തൈരുപാത്രം, ചീനച്ചട്ടികള്‍ തുടങ്ങിയ അടുക്കള ഉപകരണങ്ങളും ടെറാക്കോട്ടയില്‍ നിര്‍മിച്ച അലങ്കാര ഉല്‍പന്നങ്ങളായ കുങ്കുമച്ചെപ്പ്, മെഴുകുതിരി സ്റ്റാന്‍ഡ്, പെന്‍ ഹോള്‍ഡര്‍, നിലവിളക്ക്, ഗണപതി, മുത്തുമണിപ്പാത്രങ്ങള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തിനും വില്‍പനക്കുമുള്ളത്. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം പുത്തന്‍ സാങ്കേതികവിദ്യകള്‍ വശമില്ലാത്തതും പുത്തന്‍ തലമുറ ഈ തൊഴില്‍രംഗത്ത് കടന്നുവരാത്തതിന് കാരണമാകുന്നു. നാലുമുതല്‍ അഞ്ചുദിവസം വരെയെടുത്താണ് ഒരു സെറ്റ് മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്നത്. 40 പേരാണ് അനശ്വരത്തില്‍ മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്നത്. രണ്ടുലക്ഷം രൂപയുടെ ഉല്‍പന്നങ്ങളാണ് പ്രദര്‍ശനത്തിനൊരുക്കിയിരിക്കുന്നത്. 100 മുതല്‍ 30,000 രൂപ വരെയാണ് വില. ബുധനാഴ്ച തുടങ്ങിയ പ്രദര്‍ശനം സെപ്റ്റംബര്‍ അഞ്ചുവരെയുണ്ടാകും. പ്രദര്‍ശനം കാണാനും പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്വന്തമാക്കാനുമായി വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.