തിരുവനന്തപുരം: ഭരണസംവിധാനം തന്നെ സ്മാര്‍ട്ട്സിറ്റിയിലേക്ക് തിരിഞ്ഞിരിക്കെ കോര്‍പറേഷന്‍െറ മാലിന്യസംസ്കരണം ഇപ്പോഴും പ്രതിസന്ധിയില്‍. പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവന്ന സംവിധാനങ്ങള്‍ അപ്പാടെ പരാജയമെന്നുകണ്ട് നിര്‍ത്തലാക്കിവരികയുമാണ്. ഏറ്റവും ഒടുവില്‍ ബയോഗ്യാസ് പ്ളാന്‍റ് ഇനി തുടരേണ്ടതില്ളെന്നാണ് കോര്‍പറേഷന്‍ തീരുമാനം. പ്രായോഗികമല്ലാത്ത പദ്ധതികള്‍ക്കായി ഒഴുകിയത് കോടികളാണെങ്കിലും അതൊന്നും വകവെക്കാതെ പുതിയ സംവിധാനങ്ങളുടെ പിറകെ പോവുകയാണ് ഭരണനേതൃത്വം. നഗരവാസികള്‍ക്കുമേല്‍ ഓരോന്നും അടിച്ചേല്‍പിക്കുകയും പിന്നീട് പ്രായോഗികമല്ളെന്ന് കണ്ട് നിര്‍ത്തലാക്കുകയും ചെയ്യുന്നത് പതിവായതോടെ ജനം ആശയക്കുഴപ്പത്തിലാണ്. പുതിയ ആശയമായി കിച്ചന്‍ബിന്‍ നടപ്പാക്കിവരികയാണ്. വിളപ്പില്‍ശാല പ്ളാന്‍റ് അടച്ചശേഷം തലസ്ഥാന നഗരത്തില്‍ ഒട്ടേറെ ബദല്‍ സംവിധാനങ്ങള്‍ കോര്‍പേഷന്‍ കൊണ്ടുവന്നു. പൈപ്പ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ളാന്‍റുകള്‍, എയ്റോബിക് ബിന്നുകള്‍ തുടങ്ങി പലതും വന്നു. ഒടുവില്‍ പരാജയമെന്ന് കണ്ട് ഓരോന്നും കെട്ടിപ്പൂട്ടി. ബയോഗ്യാസ് പ്ളാന്‍റുകള്‍ ശാസ്ത്രീയമെന്നാണ് കോര്‍പറേഷന്‍ ജനങ്ങളോട് തുടക്കത്തില്‍ പറഞ്ഞത്. പ്രയോഗികമല്ളെന്ന് ബോധ്യമായതിനാല്‍ ഇപ്പോള്‍ അതില്‍നിന്ന് പിന്മാറുകയാണ്. പേരൂര്‍ക്കട, ശ്രീകാര്യം, പാളയം, മണക്കാട് തുടങ്ങി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും ചെറിയ രൂപത്തിലുള്ളവ വീടുകളിലും സ്ഥാപിച്ചു. സബ്സിഡി എന്ന ആകര്‍ഷണത്തിലാണ് ജനം വീണത്. നേരാംവണ്ണം ഉപയോഗിക്കുന്നതിലും അവ സംരക്ഷിക്കുന്നതിലും പാളിച്ചയുണ്ടായത് കാരണം കോര്‍പറേഷനൊപ്പം നഗരവാസികളും ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പൈപ്പ് കമ്പോസ്റ്റും ഇപ്രകാരമാണ് ഉപേക്ഷിച്ചത്. എയറോബിക് ബിന്നുകളുടെ അവസ്ഥയും പരിതാപകരമാണ്. കോര്‍പറേഷനില്‍ 100 വാര്‍ഡുകളില്‍ സോണല്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് മിനി പ്ളാന്‍റുകള്‍ സ്ഥാപിക്കാന്‍ കഴിയും. എന്നാല്‍, കേന്ദ്രീകൃത മാലിന്യസംസ്കരണ മാര്‍ഗം പൂര്‍ണമായും കോര്‍പറേഷന്‍ ഉപേക്ഷിച്ചിരിക്കുകയാണിപ്പോള്‍. പ്രതിഷേധം കാരണം ഒരിടത്തും കേന്ദ്രീകൃത സംവിധാനം പറ്റില്ളെന്നാണ് ഭരണനേതൃത്വത്തിന്‍െറ വാദം. എന്നാല്‍, കേന്ദ്രീകൃത സംവിധാനം മാത്രമാണ് ശാശ്വതപരിഹാരമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നഗരം സ്മാര്‍ട്ട് സിറ്റി പദവിയിലേക്കുയരാന്‍ ഏറ്റവും അത്യാവശ്യം മാലിന്യ സംസ്കരണ സംവിധാനമാണ്. അതിന് ഇപ്പോഴും വഴികണ്ടത്തൊന്‍ കോര്‍പറേഷന് കഴിഞ്ഞിട്ടില്ല. മാലിന്യം കുന്നുകൂടി നഗരം രോഗാവസ്ഥയിലുമാണ്. ബദല്‍ സംവിധാനങ്ങള്‍ക്കുവേണ്ടി ഒഴുക്കിയ കോടികള്‍ പാഴായതുപോലെ അടിസ്ഥാനപ്രശ്നങ്ങള്‍ നിറവേറ്റാതെ സ്മാര്‍ട്ട് സിറ്റിക്കായി ചെലവിടുന്ന കോടികളും പാഴാകുമോ എന്ന സംശയത്തിലാണ് നഗരവാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.