തിരുവനന്തപുരം: കോര്‍പറേഷനില്‍ ഒമ്പതുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കംചെന്ന 18 വാഹനങ്ങള്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ലേലം ചെയ്യാന്‍ അണിയറനീക്കം. ലക്ഷങ്ങള്‍ മുടക്കി അടുത്തിടെ അറ്റകുറ്റപ്പണി നടത്തിയവ ഉള്‍പ്പടെ ഇക്കൂട്ടത്തിലുണ്ട്. 15 വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ മാത്രമേ ലേലം ചെയ്യാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കാര്‍ മാനദണ്ഡം. ഇതിന് വിരുദ്ധമായി ഒമ്പതു വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ ലേലം ചെയ്യാനാണ് കോര്‍പറേഷനിലെ ചില ഉദ്യോഗസ്ഥരുടെ നീക്കം. പട്ടികയില്‍ ഉള്‍പ്പെട്ടതില്‍ ഏഴു വാഹനങ്ങള്‍ മാത്രമേ ഒമ്പതു വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ളതുള്ളൂ. 10 എണ്ണം 2007ല്‍ രജിസ്റ്റര്‍ ചെയ്തവയാണ്. 2009ല്‍ രജിസ്ട്രേഷന്‍ നടത്തിയ ഓപണ്‍ ടിപ്പറും ലേലം ചെയ്യുന്ന വാഹനങ്ങളില്‍പെടുന്നു. 18 വാഹനങ്ങളുടെയും അടിസ്ഥാന വില നിശ്ചയിക്കാനായി വര്‍ക്ക്ഷോപ് ഉടമയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എക്സ്കവേറ്ററും ടാങ്കറും ഇതില്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവ ടിപ്പറുകളാണ്. അടിസ്ഥാന വില കുറച്ച് നിശ്ചയിക്കുന്നതാണ് തട്ടിപ്പിന്‍െറ ആദ്യഘട്ടം. ശേഷം കോര്‍പറേഷന്‍ ഓഫിസില്‍ ലേലം പരസ്യം പ്രസിദ്ധപ്പെടുത്തും. അത് ഏതാനും മണിക്കൂറുകള്‍ മാത്രമേ ബോര്‍ഡില്‍ കാണൂ. ഉദ്യോഗസ്ഥരുടെ അടുപ്പക്കാര്‍ കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ സമര്‍പ്പിക്കും. അടിസ്ഥാന വിലയില്‍നിന്ന് വലിയ വ്യത്യാസമില്ലാതെയായിരിക്കും ക്വട്ടേഷന്‍ സമര്‍പ്പിക്കുക. പലപ്പോഴും ഒന്നില്‍ കൂടുതല്‍ ക്വട്ടേഷന്‍ ലഭിക്കാറില്ളെന്നതാണ് വസ്തുത. ഫലമോ ഉദ്യോഗസ്ഥര്‍ നിശ്ചയിക്കുന്നയാളിന് ചുളുവിലക്ക് വാഹനം സ്വന്തമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.