നെടുമങ്ങാട്ട് മോഷണം പെരുകുന്നു; ഒരാഴ്ചക്കകം രണ്ട് ക്ഷേത്രങ്ങളില്‍ കവര്‍ച്ച

നെടുമങ്ങാട്: മേലാംകോട് ദേവീക്ഷേത്ര കമ്മിറ്റി ഓഫിസും കാണിക്ക വഞ്ചിയും കഴിഞ്ഞ ദിവസം രാത്രി കുത്തിത്തുറന്ന് മോഷണം. കമ്മിറ്റി ഓഫിസിന്‍െറ വാതിലിന്‍െറ പൂട്ട് കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് അവിടെ എണ്ണി തിട്ടപ്പെടുത്തി സൂക്ഷിച്ചിരുന്ന നാണയ തുട്ടുകളടക്കമുള്ള 2000 രൂപയും ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ച വെള്ളിരൂപങ്ങളും എടുത്ത മോഷ്ടാവ് പുറത്തുണ്ടായിരുന്ന കാണിക്കവഞ്ചിയും കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന തുകയുമാണ് കവര്‍ന്നത്. ഈ മാസം ആദ്യംമുതലുള്ള നിക്ഷേപങ്ങളാണ് കാണിക്കവഞ്ചിയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞയാഴ്ചയിലാണ് നെടുമങ്ങാട് കരിമ്പിക്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ രണ്ടു കാണിക്കവഞ്ചികളിലെ പൂട്ടുതകര്‍ത്ത് മോഷണം നടന്നത്. ക്ഷേത്രത്തിനുപുറത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പില്‍ പണിത കാണിക്കവഞ്ചിയുടെ പൂട്ട് ഇളകിയിരിക്കുന്നത് കണ്ടതിനെതുടര്‍ന്നുള്ള പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിയുന്നത്. വാളിക്കോട് നാസിം ട്രേഡേഴ്സ് എന്ന പലചരക്ക് മൊത്ത വ്യാപാര കേന്ദ്രത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കടയുടെ പിറകില്‍ ചുമരു തുരന്ന് അതിലൂടെയാണ് മോഷ്ടാവ് അകത്തുകടന്നത്. കൂടാതെ നെടുമങ്ങാട് ടൗണിലും പരിസരത്തും പാര്‍ക്ക് ചെയ്യുന്ന ഇരുചക്രവാഹനങ്ങളില്‍നിന്ന് ഹെല്‍മറ്റ് മോഷണവും പതിവാകുന്നു. കഴിഞ്ഞ ദിവസം നഗരമധ്യത്തില്‍ ബസ്സ്റ്റേഷന് മുന്നിലായി ഒതുക്കിയിരുന്ന ഇരുചക്ര വാഹനത്തില്‍നിന്നും ഇതിന് അധികം അകലെയല്ലാതെ ബാങ്ക് ജങ്ഷന് സമീപം നെടുമങ്ങാട് മുനിസിപ്പില്‍ റെസിഡന്‍റ്സ് സഹകരണ സംഘം ഓഫിസിലേക്കുള്ള വഴിവക്കിലും പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍നിന്നുമാണ് ഹെല്‍മറ്റുകള്‍ മോഷണം പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.