ആറ്റിങ്ങല്‍: വക്കത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് നിഗമനം. പ്രതി നേരത്തേ നടത്തിയ അക്രമസംഭവങ്ങളില്‍ പൊലീസ് നടപടിയെടുക്കാത്തതാണ് കൊലപാതകം വരെ എത്തിച്ചതെന്ന് ആക്ഷേപം. വക്കം വലിയപള്ളിക്ക് സമീപം അടിയാന്‍വിളാകത്ത് വീട്ടില്‍ ഷാഹിന (52) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി റാത്തിക്കല്‍ സ്വദേശി നാസിമുദ്ദീന്‍ കൊലപാതകത്തിന് തയാറായാണ് വന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഷാഹിനയെയും മരുമകള്‍ ജസിയയെയും കൊലപ്പെടുത്തുകയായിരുന്നത്രെ പ്രതിയുടെ ലക്ഷ്യം. ഇതിന് കത്തിയുമായാണ് എത്തിയത്. കുടുംബപ്രശ്നങ്ങളത്തെുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രതി ഇതിനുമുമ്പും നിരവധി തവണ ഇവര്‍ക്കുനേരെയും ഭാര്യാമാതാവിനുനേരെയും ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് വര്‍ക്കല പുത്തന്‍ ചന്തക്ക് സമീപം ഭാര്യാമാതാവിനെ ആക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ വര്‍ക്കല പൊലീസ് പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആക്രമണത്തിന് ഇരയായവരുടെ മൊഴി പൊലീസ് നിര്‍ബന്ധിച്ച് തിരുത്തിച്ചതായും പ്രതിയെ വര്‍ക്കല എസ്.ഐ സംരക്ഷിക്കുന്നതായും കാട്ടി ആറ്റിങ്ങല്‍ എ.എസ്.പിക്ക് പരാതി നല്‍കിയിരുന്നു. വധശ്രമത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ആംസ് ആക്ടും ഉള്‍പ്പെടുത്തണമെന്ന പരാതിക്കാരുടെ ആവശ്യം പൊലീസ് നിരാകരിച്ചു. എ.എസ്.പിയുടെ നിര്‍ദേശാനുസരണം സി.ഐയാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. വക്കത്ത് ഷാഹിനയെയും ജസിയയെയും ആക്രമിച്ചശേഷം വെട്ടൂരിലെ ഭാര്യാവീട്ടില്‍ പ്രതി എത്തിയതായി പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാവുന്ന ഭാര്യയും ബന്ധുക്കളും നേരത്തേ നടന്ന ആക്രമണത്തിനുശേഷം പൊലീസ് സംരക്ഷണംകൂടി ആവശ്യപ്പെട്ടായിരുന്നു എ.എസ്.പിക്ക് പരാതി നല്‍കിയത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും ബുധനാഴ്ച സംഭവം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും തെളിവ് ശേഖരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.