വസ്തു രജിസ്ട്രേഷനിലെ കോടികളുടെ തിരിമറിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

കാഞ്ഞിരംകുളം: വസ്തു രജിസ്ട്രേഷനില്‍ പത്തര കോടി രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ രജിസ്ട്രാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വസ്തു ഇടപാട് നടത്തിയ കാലയളവില്‍ പൂവാര്‍ സബ് രജിസ്ട്രാര്‍ ഓഫിസില്‍ സബ് രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന ഹെഡ് ക്ളര്‍ക്ക് വി.എം. പ്രീതി, വസ്തു വാങ്ങിയ ഹീരാബാബു എന്ന അബ്ദുല്‍ റഷീദ് എന്നിവരെ പ്രതി ചേര്‍ത്താണ് കേസ് എടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, വിശ്വാസ വഞ്ചന, ചതി തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. 10.55 കോടി മുടക്കി ചെയ്യേണ്ട രജിസ്ട്രേഷന്‍ 1.70 ലക്ഷം രൂപ മാത്രം വാങ്ങി തിരിമറി നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വെളിപ്പെട്ടതായി അന്വേഷണ ചുമതല വഹിക്കുന്ന സി.ഐ എസ്.എം. റിയാസ് പറഞ്ഞു. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജൂണ്‍ 13ന് പൂവാറിലെ ബ്ളോക് നമ്പര്‍ 19ല്‍ ഉള്‍പ്പെട്ട വസ്തുക്കളുടെ പ്രമാണത്തിലാണ് തിരിമറി കണ്ടത്തെിയിരിക്കുന്നത്. മന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തില്‍ കുറ്റക്കാരിയായി കണ്ടത്തെിയ പ്രീതിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പായതിനാല്‍ കേസിന്‍െറ അന്വേഷണ ചുമതല ലോക്കല്‍ പൊലീസില്‍നിന്ന് കൈമാറാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.