വനിതാ കമീഷന്‍ മെഗാ അദാലത്ത്; ആദ്യദിനം 38 പരാതികള്‍ തീര്‍പ്പാക്കി

തിരുവനന്തപുരം: വനിതാ കമീഷന്‍ മെഗാ അദാലത്തിന്‍െറ ആദ്യദിനം 103 കേസുകള്‍ പരിഗണിച്ചതില്‍ 38 എണ്ണം തീര്‍പ്പാക്കി. 10 എണ്ണം പൊലീസിന്‍െറ പരിഗണനക്ക് വിട്ടു. അഞ്ച് കേസുകള്‍ കൗണ്‍സലങ്ങിനയച്ചു. എതിര്‍കക്ഷി എത്താതിരുന്നതിനാല്‍ 30 കേസുകള്‍ മാറ്റിവെച്ചു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം, വഴിത്തര്‍ക്കം, ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച തര്‍ക്കം തുടങ്ങിയ കേസുകളാണ് ബുധനാഴ്ച പരിഗണിച്ചവയില്‍ ഏറെയും. ഇത്തരം കേസുകള്‍ സ്ത്രീകളുടെ പ്രശ്നമാക്കി മാറ്റിയതിനാലാണ് വനിതാ കമീഷനിലത്തെിയത്. ഗാര്‍ഹിക പീഡന കേസുകളും പരിഗണിച്ചു. കോടതി ഡൈവേഴ്സ് നല്‍കിയ ശേഷം ജീവനാംശം നല്‍കാത്ത കേസുകളാണ് കൂടുതലും. അദാലത്തില്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, വി.യു. കുര്യാക്കോസ്, സി.ഐ സുരേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.