നെയ്യാറ്റിന്‍കര: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് പരാതികള്‍ നല്‍കാന്‍ താലൂക്ക് സപൈ്ള ഓഫിസിലേക്ക് കൂട്ടത്തോടെ ആളുകള്‍ എത്തിയത് വാഗ്വാദങ്ങള്‍ക്കും സംഘര്‍ഷത്തിനും വഴിവെച്ചു. തിക്കിലും തിരക്കിലുംപെട്ട് നിരവധിപ്പേര്‍ കുഴഞ്ഞുവീണു. പാറശ്ശാല പളുകല്‍ സ്വദേശിനി ശബ്ന(18), കുന്നത്തുകാല്‍ സ്വദേശിനി സുകുമാരി (53), എന്നിവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. മറ്റുള്ളവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഏറെ പണിപ്പെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കരട് മുന്‍ഗണനാ പട്ടിക പുറത്തിറക്കിയിരുന്നു. തിരുത്തല്‍ സംബന്ധിച്ച അറിയിപ്പ് പല വീട്ടമ്മമാരും അറിഞ്ഞത് കഴിഞ്ഞദിവസം റേഷന്‍കടകളില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴാണ്. 30 വരെ മാത്രമേ തിരുത്തിനുള്ള അപേക്ഷ സ്വീകരിക്കൂ എന്നതും കൂട്ടത്തോടെ ആളുകള്‍ എത്താന്‍ കാരണമായി. ഉപഭോക്താക്കള്‍ക്ക് അപേക്ഷ നല്‍കാന്‍ ആവശ്യമായ സാഹചര്യം ഒരുക്കിയിരുന്നില്ളെന്ന് ആക്ഷേപമുണ്ട്. താലൂക്കിനുകീഴില്‍ 180000ല്‍ പരം കാര്‍ഡുടമകളാണുള്ളത്. ഇതില്‍ 75000ല്‍ പരം കാര്‍ഡുടമകള്‍ പ്രയോറിറ്റി ലിസ്റ്റിലും ബക്കിയുള്ളവര്‍ നോണ്‍ പ്രയോറിറ്റി ലിസ്റ്റിലുമാണ് കടന്നുകൂടിയിട്ടുള്ളത്. എന്നാല്‍ പ്രയോറിറ്റി ലിസ്റ്റില്‍ അര്‍ഹത നേടേണ്ട 15000ലധികം വരുന്ന കാര്‍ഡുടമകള്‍ അതികൃതരുടെ നിര്‍ദേശപ്രകാരം പഞ്ചായത്തില്‍നിന്നുള്ള സാക്ഷ്യപത്രവുമായി സപൈ്ള ഓഫിസില്‍ എത്തിയിരുന്നു. രാവിലെ 8.30ല്‍ വൈകീട്ടുവരെയും തിരക്ക് തുടര്‍ന്നു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ആര്‍.ഐമാരുടെ നേതൃത്വത്തില്‍ കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നെങ്കിലും ജനങ്ങളെ നിയന്ത്രിക്കാന്‍ ജീവനക്കാര്‍ക്കോ പൊലീസിനോ കഴിഞ്ഞില്ല. നിയന്ത്രണം തെറ്റിച്ച് ലൈനില്‍ കയറാനുള്ള ഉന്തിലും തള്ളിലും നിരവധി വീട്ടമ്മമാര്‍ക്കും കൈക്കുഞ്ഞുങ്ങള്‍ക്കും പരിക്കേറ്റു. ഉച്ചയോടുകൂടി സംഘര്‍ഷാവസ്ഥ ഉണ്ടാകുമെന്നായപ്പോള്‍ പഞ്ചായത്തുകളിലും വില്ളേജ് ഓഫിസുകളിലും അടുത്ത ദിവസം മുതല്‍ സൗകര്യം ചെയ്ത് നല്‍കാമെന്ന് ഓഫിസര്‍ സുരേഷ് ഉറപ്പു നല്‍കി. തിരക്ക് മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതിലെറെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെയും കാര്യമായ തരത്തില്‍ ബാധിച്ചു നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശങ്ങളിലെയും പാറശ്ശാല, അമ്പൂരി, വെള്ളറട, കടലോര മേഖലയായ കാഞ്ഞിരംകുളം, കരിങ്കുളം പൊഴിയൂര്‍, പുവാര്‍, ബാലരാമപുരം, പള്ളിച്ചല്‍ തുടങ്ങി കാട്ടാക്കട താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളും നെയ്യാറ്റിന്‍കര താലൂക്ക് സപൈ്ള ഓഫിസിന്‍െറ പരിധിയിലാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.