പാറശ്ശാല: വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ്ചെയ്തു. കുളത്തൂര്‍ വെങ്കടമ്പ് മാവിളക്കടവ് സ്വദേശി വിജിലാണ് (23) അറസ്റ്റിലായത്. വീടിന് കുറച്ച് അകലെയുള്ള പെണ്‍കുട്ടിയെ ചെറുപ്പം മുതല്‍ വിജില്‍ ശല്യം ചെയ്തിരുന്നു. പിന്നീട് 2015 നവംബറില്‍ പ്ളസ് ടുവിന് പഠിക്കുകയായിരുന്ന കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വിജിലിന്‍െറ വീട്ടില്‍ മാസങ്ങളോളം താമസിച്ചു. ഇയാള്‍ക്ക് മറ്റ് പെണ്‍കുട്ടികളുമായി ബന്ധം ഉള്ളത് ശ്രദ്ധയില്‍പെട്ട പെണ്‍കുട്ടി ഇതിനെ എതിര്‍ത്തു. ഇതില്‍ ക്രുദ്ധനായ വിജില്‍ പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ വിളക്കടവില്‍നിന്ന് പിടികൂടുകയായിരുന്നു പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പാറശ്ശാല സി.ഐ സന്തോഷ് കുമാര്‍, പൊഴിയൂര്‍ എസ്.ഐ ശ്രീകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.