കെട്ടിടം പൊളിച്ചതിനെ ചൊല്ലി തര്‍ക്കം: കഠിനംകുളം പഞ്ചായത്ത് പ്രസിഡന്‍റിനു നേരെ കൈയേറ്റം

കഴക്കൂട്ടം: പഞ്ചായത്തും സ്വകാര്യവ്യക്തിയും തമ്മില്‍ ഉടമസ്ഥാവകാശം ഉന്നയിച്ച വസ്തുവിലെ അപകടകരമായിനിന്ന കെട്ടിടം പൊളിച്ചതിനെചൊല്ലി തര്‍ക്കം. കഠിനംകുളം പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്‍ വാഹിദിന് നേരെ കൈയേറ്റശ്രമം. ചിറ്റാറ്റുമുക്കിന് സമീപം പള്ളിയില്‍ ജുമാനമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങവെയാണ് ആക്രമണം. ചിറ്റാറ്റുമുക്ക് സ്വദേശി കരീമാണ് (75) ആക്രമിച്ചത്. പഞ്ചായത്ത് രേഖകള്‍ പ്രകാരം ചിറ്റാറ്റുമുക്കിലെ വിവാദഭൂമി പഞ്ചായത്ത് അധീനതയിലുള്ളതാണ്. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പഞ്ചായത്ത് ഭൂമിയിലെ തകര്‍ന്നുവീഴാറായ കെട്ടിടം ഇടിച്ചുമാറ്റാന്‍ തീരുമാനമെടുത്തിരുന്നു. തുടര്‍ന്ന് കരാറുകാരനെ ഏല്‍പിച്ചു. മുക്കാല്‍ സെന്‍റാണ് വിവാദഭൂമി. എന്നാല്‍, വിവാദഭൂമിക്ക് കരീമും അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞദിവസം കെട്ടിടം പൊളിച്ചുമാറ്റിയിരുന്നു. ഇതേതുടര്‍ന്നുള്ള വാക്കേറ്റമാണ് കൈയേറ്റത്തിലേക്ക് എത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റിനെ മര്‍ദിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ കഴക്കൂട്ടം പൊലീസ് കരീമിനെയും പ്രസിഡന്‍റിനെയും സ്റ്റേഷനിലത്തെിച്ചു. സ്റ്റേഷനിലത്തെിയപ്പോള്‍ കരിം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രസിഡന്‍റും പുത്തന്‍തോപ്പ് ആശുപത്രിയില്‍ ചികിത്സതേടി. രാത്രി വൈകിയും സംഭവം സംബന്ധിച്ച് ഇരുവിഭാഗവും പരാതി നല്‍കുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ളെന്ന് കഴക്കൂട്ടം എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.