വിളപ്പില്‍: പഞ്ചായത്തുവക കടമുറികള്‍ ഒഴിയാന്‍ കൂട്ടാക്കാതെ കൈയടക്കിവെച്ചിരുന്ന മെംബര്‍ ഉള്‍പ്പടെയുള്ളവരെ കോടതി ഉത്തരവിലൂടെ ഒഴിപ്പിച്ചു. വിളപ്പില്‍ പഞ്ചായത്താണ് സ്വന്തം കടമുറികള്‍ ഒഴിപ്പിച്ചെടുത്തത്. പേയാട് ജങ്ഷനിലെ വിളപ്പില്‍ പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നുള്ള കടമുറികള്‍ വ്യാപാരാവശ്യങ്ങള്‍ക്ക് വാടകക്ക് നല്‍കിവന്നിരുന്നു. പഞ്ചായത്തിന് സ്ഥലസൗകര്യം കുറവായതിനാല്‍ വാടകക്കാരെ ഒഴിപ്പിച്ച് ഈ നാല് കടമുറികള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാന്‍ തീരുമാനമുണ്ടായി. ഇതനുസരിച്ച് 2011ല്‍ കടമുറികള്‍ വാടകക്കെടുത്ത ശശിധരന്‍, റഷീദ്, സുന്ദരേശന്‍, ഇപ്പോഴത്തെ പഞ്ചായത്തംഗം ആര്‍.ബി. ബിജുദാസ് എന്നിവര്‍ക്ക് പഞ്ചായത്ത് കടകള്‍ ഒഴിയാന്‍ 2014ല്‍ നോട്ടീസ് നല്‍കി. വാടകക്കാരില്‍ റഷീദ് നോട്ടീസ് കിട്ടിയയുടന്‍ കട ഒഴിഞ്ഞു. പഞ്ചായത്തിന്‍െറ ആവശ്യം അംഗീകരിക്കാന്‍ മറ്റ് മൂന്ന് വാടകക്കാര്‍ കൂട്ടാക്കിയില്ല. അവര്‍ പഞ്ചായത്തിനെതിരെ കോടതിയില്‍ പോയി അനുകൂല വിധി നേടി. പഞ്ചായത്തും ഇവര്‍ക്കെതിരെ അപ്പീല്‍ പോയി. രണ്ടു വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി പഞ്ചായത്തിന് അനുകൂലമായി കഴിഞ്ഞദിവസം വിധി പുറപ്പെടുവിച്ചു. തുടര്‍ന്നാണ് ഇന്നലെ പഞ്ചായത്ത് സെക്രട്ടറി തങ്കരാജിന്‍െറ നേതൃത്വത്തില്‍ കടമുറികള്‍ ഒഴിപ്പിച്ചെടുത്തത്. സി.പി.എം ഭരിക്കുന്ന പഞ്ചായത്തില്‍ സി.പി.എം പ്രതിനിധിയായ മെംബര്‍, പഞ്ചായത്തിനെതിരെ കോടതിയില്‍ പോയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.