ചിലക്കൂരില്‍ കടല്‍ക്ഷോഭം; കൊല്ലിവള്ളം രണ്ടായി ഒടിഞ്ഞു

വര്‍ക്കല: ചിലക്കൂരില്‍ കടല്‍ക്ഷോഭത്തില്‍പെട്ട് കൊല്ലിവള്ളം രണ്ടായി ഒടിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന ആറ് പേര്‍ നീന്തിരക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ചിലക്കൂര്‍, വലിയവിളാകത്ത് വീട്ടില്‍ നാസറുദ്ദീന്‍െറ വള്ളം ഉള്‍ക്കടലില്‍ തിരയിലകപ്പെട്ട് രണ്ടായി ഒടിയുകയായിരുന്നു. നാസറുദ്ദീന്‍ ഉള്‍പ്പെടെ ആറ് പേര്‍ കടലിലേക്ക് തെറിച്ചുവീണെങ്കിലും സാഹസികമായി നീന്തി കരയിലത്തെി. 35 പേര്‍ക്ക് കയറാവുന്നതും ഉള്‍ക്കടല്‍ കേന്ദ്രീകരിച്ച് താങ്ങുവലകള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനുപയോഗിക്കുന്നതുമാണ് കൊല്ലിവള്ളം. എട്ട് ലക്ഷം രൂപയാണ് വള്ളത്തിന്‍െറ വില. വള്ളത്തില്‍ ഘടിപ്പിച്ചിരുന്ന 25ഉം ഒമ്പതും കുതിരശക്തിയുള്ള രണ്ട് എന്‍ജിനുകളും തകര്‍ന്നു. ചിലക്കൂര്‍ മത്സ്യബന്ധന കേന്ദ്രത്തില്‍നിന്ന് പെരുമാതുറ ഹാര്‍ബറിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് വള്ളം തിരയില്‍പെട്ടത്. നീന്തി തീരത്തത്തെിയവരാണ് മറ്റ് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ വള്ളത്തെ കെട്ടിവലിച്ച് കരയിലത്തെിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.