വിധിയോട് പൊരുതി തമീം ജീവിതത്തിലേക്ക്

തിരുവനന്തപുരം: തമീം എന്ന 15കാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്. വിധിയെ പൊരുതിത്തോല്‍പിച്ച്. സെപ്റ്റംബര്‍ 18നായിരുന്നു പൊറ്റവിള സ്വദേശി തമീമിന്‍െറ ജീവിതത്തിലേക്ക് വിധി അപകടരൂപത്തില്‍ എത്തിയത്. സ്കൂട്ടറില്‍ കൂട്ടുകാരന്‍െറ പിറകിലിരുന്ന തമീം റോഡില്‍ കഴുത്തിടിച്ച് വീഴുകയായിരുന്നു. കഴുത്തിനേറ്റ പരിക്ക് ശരീരത്തിന്‍െറ ഇടതുഭാഗത്തെ ചലനശേഷി ഇല്ലാതാക്കി. ശരീരം പൂര്‍ണമായും തളരുമെന്ന് ആദ്യം ഡോക്ടര്‍മാര്‍ വിധിയെഴുതി. കഴുത്തിലെ എല്ല് രണ്ടായി പൊട്ടിപ്പോയിരുന്നു. നട്ടെല്ലിന്‍െറ മുകള്‍ ഭാഗത്തിനും സുഷുമ്നാ നാഡിക്കും ക്ഷതം സംഭവിക്കുകയും ചെയ്തു. ആന്തരികരക്തസ്രാവം ഉണ്ടായിരുന്ന തമീമിനെ കിംസ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. എട്ട് മണിക്കൂള്‍ നീണ്ട ശസ്ത്രക്രിയയില്‍ കഴുത്തില്‍ കട്ടപിടിച്ച രക്തവും എല്ലിന്‍െറ ഭാഗവും നീക്കം ചെയ്ത് ടൈറ്റാനിയം കേജ് എന്ന ചലന സഹായി സ്ഥാപിച്ചു. തകര്‍ന്ന നട്ടെല്ലിന്‍െറ മുകള്‍ഭാഗം ലോഹ ഭാഗങ്ങളുപയോഗിച്ച് യോജിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ തമീം എഴുന്നേറ്റുനടക്കാന്‍ തുടങ്ങിയിരിക്കുന്നു. ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. സാന്തോഷ് ജോര്‍ജ് തോമസ്, ഡോ. ബിജി ബാഹുലേയന്‍, ഡോ. കെ.എം. ഗിരീഷ് എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.