വള്ളക്കടവ്: വിമാനത്താവളത്തിലെ റണ്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിനെതുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. ടാറിങ്ങുമായി ബന്ധപ്പെട്ട് വിമാനത്താവളത്തില്‍ സ്ഥാപിച്ചിരിക്കുന്ന പ്ളാന്‍റില്‍നിന്ന് ഉയരുന്ന പുക ശ്വസിച്ച് നാട്ടുകാര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പ്രതിഷേധിച്ചത്. നേരത്തേ എ.ഡി.എം ഇടപെട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തിവെച്ച പ്ളാന്‍റിന്‍െറ പ്രവര്‍ത്തനമാണ് ബുധനാഴ്ച്ച വീണ്ടും ആരംഭിച്ചത്. പ്ളാന്‍റില്‍നിന്ന് പുക ഉയര്‍ന്നതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെി. പൊലീസ് ഇടപെട്ട് നാട്ടുകാരെ തല്‍ക്കാലം അനുനയിപ്പിച്ച് തിരിച്ചയച്ചു. തുടര്‍ന്ന് പൊലീസ് കാവലില്‍ പ്ളാന്‍റിന്‍െറ പ്രവര്‍ത്തനങ്ങള്‍ നടന്നു. പ്ളാന്‍റ് പ്രവര്‍ത്തനത്തിനെതിരെ കലക്ടറെ വീണ്ടും സമീപിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. പുക ഉയര്‍ത്തുന്ന ദുരിതം മുന്നില്‍ക്കണ്ട് വിവിധരാഷ്ട്രീയപാര്‍ട്ടികള്‍ നേരത്തേ പ്രതിഷേധവുമായി എത്തിയിരുന്നു. നാട്ടുകാര്‍ നേരത്തേ തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിനും എയര്‍പോര്‍ട്ട് അതോറിറ്റിക്കും പരാതികള്‍ നല്‍കിയെങ്കിലും നിയന്ത്രണ നടപടി ഇല്ലാതെ പ്ളാന്‍റ് പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുകയായിരുന്നു. മാലിന്യപ്പുക ശ്വസിക്കാതിരിക്കാന്‍ സ്ത്രീകളും കുട്ടികളും വീടുകളില്‍ പോലും മാസ്ക് ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.