കല്ലറ: പാങ്ങോട്, കല്ലറ പഞ്ചായത്തുകളില്‍ അവധിദിവസങ്ങളില്‍ വയലുകള്‍ നികത്തുന്നത് പതിവാകുന്നു. കല്ലറ-പാങ്ങോട് പ്രധാനപാതയോട് ചേര്‍ന്ന് മരുതമണ്‍ ഏലായിലെ അവശേഷിക്കുന്ന ഏതാനും വയലുകളില്‍ ഒന്നാണ് കഴിഞ്ഞദിവസം നികത്താന്‍ശ്രമം നടന്നത്. മാസങ്ങള്‍ക്ക് മുമ്പ് കല്ലറ ജങ്ഷനിലെ ഓടകോരിയ മാലിന്യം ഇവിടെ നിക്ഷേപിച്ചത് ജനകീയപ്രക്ഷോഭങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. പക്ഷേ, മാലിന്യം മാറ്റുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയോ, മാലിന്യംനിക്ഷേപിച്ചവരെ കണ്ടത്തൊനോ ശ്രമം ഉണ്ടായില്ല. പൂജാഅവധി ദിവസങ്ങളിലാണ് വീണ്ടും വയല്‍നികത്താന്‍ ശ്രമം ആരംഭിച്ചത്. മണ്ണിട്ടതിനുശേഷം റോഡരികില്‍ ചാക്കുകളടുക്കിവെച്ചിരിക്കുന്നതിനാല്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയില്ല. മൈലമൂട് ഗാര്‍ഡര്‍ സ്റ്റേഷന്‍ മുതല്‍ കല്ലറ ബസ്സ്റ്റാന്‍ഡിനുസമീപം വരെ ഉണ്ടായിരുന്ന വയലുകളില്‍ ഇനി നികത്താന്‍ ഒന്നോരണ്ടോ വയലുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരു കാലത്ത് ജലസംപുഷ്ടമായ ഈ പ്രദേശം ഇന്ന് കടുത്ത കുടിവെള്ളക്ഷാമത്തിലേക്കാണ് നീങ്ങുന്നത്. ഇട്ടമണ്ണ് കോരിമാറ്റാന്‍ വരെ നിയമവ്യവസ്ഥയുള്ളപ്പോള്‍ പ്രകൃതിയെ ചൂഷണംചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നത് എന്തുകൊണ്ടെന്നാണ് നാട്ടുകാരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.