കിളിമാനൂര്‍: പെണ്‍കുട്ടിയുടെ മാലപൊട്ടിച്ച പ്രതിയെന്ന് തെറ്റിദ്ധരിച്ച് കാമറയില്‍ കണ്ട യുവാവിനെ കസ്റ്റഡിയിലെടുത്ത എസ്.ഐയും സംഘവും വെട്ടിലായി. മാനഹാനിയത്തെുടര്‍ന്ന് യുവാവ് ആത്മഹത്യചെയ്തേക്കാമെന്ന രഹസ്യവിവരം കിട്ടിയ എസ്.ഐ പാര്‍ട്ടിക്കാരെ വിളിച്ചുവരുത്തി മാപ്പുപറഞ്ഞ് തടിയൂരി. മൂന്നുമാസത്തിനിടെ നിരന്തരം മോഷണം അരങ്ങേറുന്ന കിളിമാനൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. കിളിമാനൂര്‍ തകരപ്പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടി ഉച്ചക്ക് 2.30ഓടെ ബസിറങ്ങി വീട്ടിലേക്ക് പോകവേ ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചത്തെിയയാള്‍ മാല പൊട്ടിച്ചുകടന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ടത്തെിയ നാട്ടുകാര്‍ സംഭവം കിളിമാനൂര്‍ പൊലീസില്‍ അറിയിച്ചു. സ്ഥലത്തത്തെിയ പൊലീസ് പെണ്‍കുട്ടി പറഞ്ഞ പ്രതിയുടെ രൂപവും ബൈക്കിന്‍െറ നിറവുമൊക്കെ മനസ്സിലാക്കി മടങ്ങി. പോങ്ങനാട് കവലയില്‍ വ്യാപാരിവ്യവസായി ഏകോപനസമിതി സ്ഥാപിച്ച കാമറ പരിശോധിച്ച പൊലീസ്, പത്തുമിനിറ്റിനകം പ്രതിയെ പിടികൂടി. സ്റ്റേഷന്‍പരിധിയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ നടന്ന ലക്ഷക്കണക്കിന് രൂപയുടെ മോഷണക്കേസുകള്‍ തെളിയിക്കാന്‍ കഴിയാത്ത വിഷമത്തില്‍ കഴിയുന്ന പൊലീസ് പിടിവള്ളിയെന്ന നിലയില്‍ യുവാവിനെയുംകൂട്ടി നേരെ പെണ്‍കുട്ടിയുടെ വീട്ടിലത്തെി. എന്നാല്‍, ഇയാളല്ല മോഷ്ടാവെന്നും തനിക്കറിയാവുന്ന ആളാണെന്നും പെണ്‍കുട്ടി പറഞ്ഞതോടെ നാട്ടുകാരുടെ മുന്നിലിട്ട് യുവാവിനെ തല്ലിയ എസ്.ഐയും പൊലീസുകാരും വെട്ടിലായി. യുവാവിനെ ജീപ്പില്‍ പോങ്ങനാട് ജങ്ഷനില്‍ കൊണ്ടിറക്കി പൊലീസ് തടിതപ്പി. രാത്രിയോടെ യുവാവിനെ കാണാനില്ളെന്ന വിവരത്തത്തെുടര്‍ന്ന്് വെട്ടിലായ എസ്.ഐ പ്രദേശത്തെ പാര്‍ട്ടിപ്രവര്‍ത്തകരെ വിളിച്ച് അബദ്ധംപറ്റിയതാണെന്ന് പറഞ്ഞ് തടിയൂരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.