തിരുവനന്തപുരം: മദ്യമാഫിയക്ക് കീഴടങ്ങുന്ന ഇടത് സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്നും മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള ശ്രമത്തില്‍നിന്ന് പിന്തിരിയണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാക്ക് പാലേരി. ഗാന്ധിജയന്തി ദിനത്തില്‍ പത്ത് ശതമാനം ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം റദ്ദാക്കി മദ്യനയം അട്ടിമറിക്കുന്നതിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് എന്‍.എം. അന്‍സാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം സജീദ് ഖാലീദ്, ബഷീര്‍ നേമം, ഷാജി അട്ടക്കുളങ്ങര എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.