തിരുവനന്തപുരം: മാരായമുട്ടം ടിപ്പര്‍ ലോറി അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ക്ക് ആകെ 35 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ തീരുമാനമായി. മരണമടഞ്ഞ ബിപിന്‍െറയും ബാലുവിന്‍െറയും കുടുംബങ്ങള്‍ക്ക് 17.5 ലക്ഷം രൂപ വീതമാണ് നല്‍കുക. പാറശ്ശാല എം.എല്‍.എ സി.കെ. ഹരീന്ദ്രന്‍െറ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. അദാനി ഗ്രൂപ് 10 ലക്ഷം രൂപയും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കരിങ്കല്ല് നല്‍കുന്ന കരാറുകാര്‍ 25 ലക്ഷം രൂപയും നല്‍കുമെന്ന് എം. എല്‍.എ അറിയിച്ചു. ഇനി ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് യോഗത്തില്‍ സംബന്ധിച്ച കലക്ടര്‍ എസ്. വെങ്കിടേസപതി പറഞ്ഞു. ലോറികളുടെ അമിത വേഗം നിയന്ത്രിക്കുന്നതിന് അടിയന്തിരമായി സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാനും റൂട്ട് മാറി സഞ്ചരിക്കുന്നത് കണ്ടത്തെുന്നതിന് ഹോളോ ഗ്രാം ഘടിപ്പിക്കുന്നതിനും കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി. മാരായമുട്ടത്ത് വ്യാഴാഴ്ച രാവിലെയാണ് ബൈക്ക് യാത്രികരായ അരുവിപ്പുറം ആയയില്‍ മേലേ കാവുവിള വീട്ടില്‍ ബിജുവിന്‍െറ മകന്‍ ബിപിന്‍(17), മാരായമുട്ടം കാവിന്‍പുറം ബിനു ഭവനില്‍ ബിനുവിന്‍െറ മകന്‍ ബാലു (20) എന്നിവര്‍ ടിപ്പര്‍ ലോറിയിടിച്ച് മരിച്ചത്. വിഴിഞ്ഞം തുറമുഖത്തിന്‍െറ പുലിമുട്ട് നിര്‍മാണത്തിനുള്ള പാറ കയറ്റുന്നതിന് തേരണിയിലെ കരിങ്കല്‍ ക്വാറിയിലേക്ക് പോകുകയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം സംസ്കരിക്കാന്‍ പോലും മറ്റുള്ളവരുടെ കനിവിനെ ആശ്രയിക്കേണ്ടിവന്ന ഈ നിര്‍ധന കുടുംബങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ട പരിഹാരം നല്‍കുന്നതിന് വിവരം സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്തുമെന്നും എം.എല്‍.എ അറിയിച്ചു. തിങ്കളാഴ്ച നിയമസഭയില്‍ ഇതു സംബന്ധിച്ച് സബ്മിഷന്‍ ഉന്നയിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എത്ര രൂപ നഷ്ടപരിഹാരം നല്‍കിയാലും ആ കുടുംബങ്ങള്‍ക്കുണ്ടായ നഷ്ടം നികത്താനാവില്ളെന്ന് കലക്ടര്‍ എസ്. വെങ്കിടേസപതി പറഞ്ഞു. ജിയോളജി വകുപ്പ് അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഭാരം കൊണ്ടുപോവാന്‍ അനുവദിക്കുകയില്ല. കരിങ്കല്ല് ഇറക്കിയത് സംബന്ധിച്ച് അദാനി ഗ്രൂപ്പിന്‍െറ കൈവശമുള്ള റെക്കോര്‍ഡുകള്‍ മാരായമുട്ടം അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ ജിയോളജിസ്റ്റിന്‍െറ സാന്നിധ്യത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരുങ്കടവിള, കുന്നത്തുകാല്‍ പഞ്ചായത്ത് മേഖലകളില്‍ വന്‍തോതില്‍ പാറഖനനം നടക്കുന്നതായും ഇതിന്‍െറ ഭാഗമായി പ്രദേശത്ത് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങളുള്ളതായും പരിസ്ഥിതി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും യോഗത്തില്‍ പറഞ്ഞു. യോഗത്തില്‍ പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീ പോര്‍ട്ട് എം.ഡി ഡോ. ജയകുമാര്‍, അദാനി ഗ്രൂപ്, കരാറുകാര്‍, വിവിധ പരിസ്ഥിതി സംഘടന, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.