പ്രാദേശിക മാധ്യമപ്രവര്‍ത്തകരുടെ ശില്‍പശാല

തിരുവനന്തപുരം: ദാരിദ്ര്യത്തിനും അഴിമതിക്കും നേരെ പിടിക്കുന്ന കണ്ണാടിയായി വേണം പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ശ്രീ.ആര്‍.എസ് ബാബു അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി ആലപ്പുഴയിലെ തണ്ണീര്‍മുക്കത്ത് സംഘടിപ്പിച്ച ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരഭിമാനം കൊണ്ട് ദാരിദ്ര്യം പുറത്തുകാണിക്കാത്ത നിരവധി കുടുംബങ്ങളും അവരെ സഹായിക്കാന്‍ സന്നദ്ധരായ മനസ്സലിവുള്ള ധാരാളം പേരും സമൂഹത്തിലുണ്ട്. അവര്‍ക്കിടയിലെ ഇണക്കണ്ണികളായി മാറിക്കൊണ്ട് പ്രശ്നപരിഹാരത്തിനായി ശ്രമിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം. ഗവണ്‍മെന്‍റുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ താഴത്തെട്ടിലെ ക്രമക്കേടുകള്‍ അപ്പപ്പോള്‍ പുറത്തുകൊണ്ടുവരുന്നതില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഇ മാരിയപ്പന്‍ അധ്യക്ഷത വഹിച്ചു. പി.ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നീതു സോണ സ്വാഗതവും അസിസ്റ്റന്‍റ് ഡയറക്ടര്‍ എന്‍. ദേവന്‍ നന്ദിയും പറഞ്ഞു. വിവിധ പത്ര, ദൃശ്യ മാധ്യമങ്ങളില്‍നിന്ന് അമ്പതോളം പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.