സുല്‍ത്താന്‍ ബത്തേരി: എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ വട്ടംകറങ്ങുകയാണ് വനാതിര്‍ത്തിയോടു ചേര്‍ന്ന് താമസിക്കുന്ന ജനങ്ങള്‍. ഒരു സുപ്രഭാതത്തില്‍ കൃഷിയിടത്തില്‍ ചെന്നുനോക്കുമ്പോള്‍ നട്ടുമുളപ്പിച്ചതെല്ലാം കാട്ടാന നശിപ്പിച്ച കാഴ്ച നിത്യസംഭവമാണ്. ഇതോടെ വനാതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങളില്‍ ഭൂരിഭാഗവും നിരാശരായി എങ്ങനെയും സ്ഥലംവിടാനുള്ള ശ്രമത്തിലാണ്. ഇവിടെ താമസിക്കുന്ന ജനങ്ങള്‍ വനത്തെയും വനപാലകരെയും എതിര്‍പക്ഷത്ത് നിര്‍ത്തി കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങിയതോടെ പ്രശ്നം നാള്‍ക്കുനാള്‍ കലുഷിതമാവുകയാണ്. വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന സംരക്ഷണം ഈ പ്രദേശങ്ങളിലെ ആളുകള്‍ക്ക് നല്‍കുന്നില്ളെന്നതാണ് പ്രധാന പരാതി. ആയിരക്കണക്കിനാളുകളുടെ ജീവിതം വഴിമുട്ടിയിട്ടും സര്‍ക്കാര്‍ സത്വരമായ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. വനസംരക്ഷണ നിയമങ്ങള്‍ ശക്തമായി നടപ്പാക്കാന്‍ തുടങ്ങിയതോടെ വേട്ട കുറയുകയും ആന, മാന്‍, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുകയും ചെയ്തു. മൃഗങ്ങളുടെ എണ്ണം കൂടിയതിനനുസരിച്ച് വനത്തിന്‍െറ വിസ്തൃതി കൂടിയതുമില്ല. ഇതോടെ മൃഗങ്ങള്‍ ജനവാസകേന്ദ്രത്തിലും കൃഷിയിടത്തിലുമത്തെുന്നത് പതിവായി. വന്യമൃഗശല്യം മൂലം പലരും കൃഷിപ്പണി ഉപേക്ഷിച്ചു. വീടുപോലും ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളില്‍ വാടകക്ക് കഴിയുന്നവരും നിരവധിയാണ്. വന്യമൃഗങ്ങളെ പ്രതിരോധിക്കാന്‍ വനംവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപര്യാപ്തമാണ്. വന്യമൃഗങ്ങളെ ഓടിക്കുന്നതിന് കൃഷിക്കാര്‍ക്ക് പരിമിതികളുണ്ട്. വടക്കനാട്, വള്ളുവാടി, പുത്തൂര്‍, മുണ്ടക്കൊല്ലി, കല്ലൂര്‍, നമ്പിക്കൊല്ലി, കട്ടയാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്യമൃഗശല്യം മൂലം ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലമാണ് തരിശിട്ടിരിക്കുന്നത്. വയലുകളില്‍ കൃഷിയിറക്കാത്തതോടെ പലഭാഗത്തും ജലക്ഷാമവും രൂക്ഷമാണ്. പരിമിതമായ ഫണ്ടും ജീവനക്കാരെയും ഉപയോഗിച്ച് വനസംരക്ഷണം നടത്താന്‍ സാധിക്കില്ളെന്നാണ് വനംവകുപ്പ് പറയുന്നത്. സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടായാല്‍ മാത്രമേ വനസംരക്ഷണം കാര്യക്ഷമമാക്കാന്‍ സാധിക്കൂ. അതേസമയം, ആറുമാസത്തിനിടെ വയനാട് വന്യജീവിസങ്കേതത്തിലെ 10 ആനകള്‍ ചെരിഞ്ഞു. 30 വര്‍ഷങ്ങള്‍ക്കുശേഷം ശല്യക്കാരനായ ആനയെ പിടിച്ച് കൊട്ടിലിലടക്കുകയും ചെയ്തു. 344 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള വയനാട് വന്യജീവിസങ്കേതത്തിന് ആറു മാസത്തിനുള്ളില്‍ 11 ആനകളാണ് നഷ്ടമായത്. കൂടാതെ മറ്റു നിരവധി മൃഗങ്ങളും ചത്തു. വടക്കനാട്, വള്ളുവാടി പ്രദേശങ്ങളിലെ ജനങ്ങള്‍ കഴിഞ്ഞയാഴ്ച വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പ്രശ്നത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.