പണം ലഭിച്ചില്ല; നാട്ടുകാര്‍ ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തി

മാനന്തവാടി: അക്കൗണ്ടുകളില്‍നിന്ന് സര്‍ക്കാര്‍ അനുമതിപ്രകാരമുള്ള പണം ലഭിക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബാങ്കിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെടുത്തി. കനറ ബാങ്കിന്‍െറ തരുവണ ശാഖയുടെ പ്രവര്‍ത്തനമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏറെനേരം തടസ്സപ്പെട്ടത്. അവധിക്കുശേഷം ബാങ്കിലത്തെിയ അക്കൗണ്ട് ഉടമകള്‍ക്ക് അനുമതിപ്രകാരമുള്ള 24,000 രൂപ പിന്‍വലിക്കാന്‍ ബാങ്ക് മാനേജര്‍ അനുമതി നിഷേധിക്കുകയും പകരം 4000 രൂപയേ നല്‍കൂവെന്ന് അറിയിക്കുകയുമായിരുന്നു. അക്കൗണ്ട് ഉടമകള്‍ ബഹളം തുടങ്ങിയതോടെ പിന്‍വലിക്കാവുന്ന തുക 10,000 ആക്കി ഉയര്‍ത്തി. അതേസമയം, ബാങ്കിലത്തെിയ ചിലര്‍ക്കുമാത്രം ഒരു ലക്ഷവും രണ്ടു ലക്ഷവും കൈമാറിയതായി ആരോപിച്ച് ജനം രോഷാകുലരായി ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തി. തുടര്‍ന്ന് വെള്ളമുണ്ട പൊലീസ് സ്ഥലത്തത്തെി നടത്തിയ ചര്‍ച്ചയില്‍ 24,000 രൂപവരെ പിന്‍വലിക്കാന്‍ ബാങ്ക് മാനേജര്‍ അനുമതി നല്‍കിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. കറന്‍റ് അക്കൗണ്ടുകളില്‍നിന്ന് 50,000 രൂപവരെ ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇവിടെനിന്ന് ഇതുവരെ ഇത്രയും തുക ആര്‍ക്കും നല്‍കിയിട്ടില്ല. അതേസമയം, ബാങ്ക് ജീവനക്കാര്‍ ചില സ്വകാര്യവ്യക്തികളുമായി ഒത്തുകളിച്ച് ബാങ്കിലത്തെുന്ന പണം മറിച്ചുനല്‍കുന്നതായാണ് നാട്ടുകാരുടെ പരാതി. എന്നാല്‍, ദിവസം ആറു ലക്ഷം രൂപ മാത്രമാണ് ലഭ്യമാവുന്നതെന്നും ഇത് ഇടപാടുകള്‍ക്ക് എത്തുന്നവര്‍ക്ക് തികയാറില്ളെന്നുമാണ് ബാങ്ക് അധികൃതരുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.