കാട്ടാക്കട: വേനല്‍ കടുത്തതോടെ നെയ്യാര്‍ ജലസംഭരണി വറ്റി വരളുന്നു. നെയ്യാര്‍ ജലസംഭരണിയിലെ പല റിസര്‍വോയറുകളിലും വെള്ളം കുറഞ്ഞു. ചിലയിടത്ത് വറ്റിവരണ്ടു. കാലവര്‍ഷം കനിയാത്തതും നെയ്യാര്‍ജലാശയത്തിലെ ജലനിരപ്പ് അനുദിനം താഴുന്നതും കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയിലാണ് നെയ്യാറിനെ ആശ്രയിച്ച് കൃഷിചെയ്യുന്നവര്‍. 84.75 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള നെയ്യാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ 79.8 മീറ്റര്‍ ജലം മാത്രം. കഴിഞ്ഞവര്‍ഷം ഇതേസമയം 84.3 മീറ്റര്‍ വെള്ളമാണ് നെയ്യാര്‍ ജലസംഭരണിയില്‍ ഉണ്ടായിരുന്നത്. നെയ്യാറ്റിന്‍കര, കാട്ടാക്കട താലൂക്കുകളിലെ ശുദ്ധജലവിതരണത്തിന്‍െറ പ്രധാന സ്രോതസ്സാണ് നെയ്യാര്‍ അണക്കെട്ട്. ഈ രണ്ട് താലൂക്കുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കോടികള്‍ മുടക്കി സ്ഥാപിച്ച കാളിപാറ ശുദ്ധജല പദ്ധതിയിലേക്കാവശ്യമായ വെള്ളം നെയ്യാര്‍ അണക്കെട്ടില്‍ നിന്നാണെടുക്കുന്നത്. കാളിപാറപദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായിട്ടില്ളെങ്കിലും ആദ്യ രണ്ട് ഫെയ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 20 ദശലക്ഷം ലിറ്റര്‍ ജലമാണ് കാളിപാറപദ്ധതിക്കായി ഇപ്പോള്‍ ഒരുദിവസം നെയ്യാര്‍സംഭരണിയില്‍ നിന്നെടുക്കുന്നത്. പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ 36 മില്യന്‍ ലിറ്റര്‍ ജലം വേണ്ടി വരും. ഇത് കൂടാതെ നിരവധി ചെറുതും വലുതുമായ കുടിവെള്ള പദ്ധതികള്‍ വേറെയും നെയ്യാറിനെ ആശ്രയിച്ചുണ്ട്. ഡാമിന്‍െറ സംഭരണശേഷിയില്‍ ഓരോ ദിവസവും വലിയ കുറവുണ്ടാകുന്നു എന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. ചളിയും മണലും മണ്ണും എക്കലുമൊക്കെ അടിയുന്നതാണ് സംഭരണശേഷി കുറയാന്‍ കാരണം. ഇതുപരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നുമില്ല. അതുകൊണ്ടുതന്നെ സംഭരണശേഷി ഉണ്ട് എന്ന് പറയുന്ന അളവിലുള്ള ജലം പോലും ഡാമില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. ജലം സംഭരിക്കേണ്ടിടത്ത് മാലിന്യവും മണലും നിറഞ്ഞിരിക്കുകയാണ്. മണലും മാലിന്യങ്ങളും നീക്കി പരമാവധി സംഭരണ ശേഷി നിലനിര്‍ത്തണമെന്നും അപ്പര്‍ ഡാം കെട്ടണമെന്നുമുള്ള ആവശ്യങ്ങള്‍ മുമ്പ് ആലോചിച്ചിരുന്നെങ്കിലും ഉപേക്ഷിച്ച മട്ടാണ്. അണക്കെട്ടിലെ ഇടതുവലത് കര കനാലുകള്‍ മാസങ്ങളായി തുറന്നിരിക്കുകയാണ്. ഈ കനാലുകളെ ആശ്രയിച്ച് നിരവധി കുടിവെള്ളപദ്ധതികളുള്ളതിനാല്‍ കനാലിലെ ജലമൊഴുക്കിന് നിയന്ത്രണം വരുത്തുക സാധ്യമല്ല. മഴ ഇനിയും വൈകിയാല്‍ കാട്ടാക്കട, നെയ്യാറ്റിന്‍കര താലൂക്കുകളിലെ ജനങ്ങള്‍ വെള്ളത്തിനായി ബുദ്ധിമുട്ടും. നെയ്യാറില്‍ നിന്നുള്ള ജലവിതരണം മുടങ്ങിയാല്‍ കാളിപാറ പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലക്കും. കൂടാതെ നെയ്യാറിലെ വെള്ളത്തെ ആശ്രയിച്ചുമാത്രം നടക്കുന്ന ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലെ കൃഷിയെയും ബാധിക്കും. അത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക. നെയ്യാറിലെ ജലനിരപ്പ് ഇനിയും കുറഞ്ഞാല്‍ ബോട്ട് സവാരിയും നിര്‍ത്തിവെക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.