നഗരസഭ സ്മാര്‍ട്ട് സിറ്റി പ്രപ്പോസല്‍ : സൈനിക് സ്കൂള്‍ വിദ്യാര്‍ഥികളും പങ്കാളികളായി

തിരുവനന്തപുരം: നഗരസഭ സ്മാര്‍ട്ട്സിറ്റി പ്രപ്പോസല്‍ തയാറാക്കുന്നതിന്‍െറ ഭാഗമായി നഗരപരിധിയിലെ കഴക്കൂട്ടം സൈനിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പ്രപ്പോസല്‍ ആയി മേയര്‍ അഡ്വ. വി.കെ. പ്രശാന്തിനു സമര്‍പ്പിച്ചു. കുടിവെള്ളം, വൈദ്യുതീകരണം, ഗതാഗതം, ടൂറിസം, മാലിന്യ സംസ്കരണം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പൊതുഗതാഗത സംവിധാനം വ്യാപകമാക്കുന്നതിനും വായുമലിനീകരണം തടയുന്നതിന് ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കി സി.എന്‍.ജി വാഹനങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിന് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. പൊതുഗതാഗത സംവിധാനം ആകര്‍ഷണമാക്കുന്നതിനുള്ള സൗകര്യങ്ങള്‍ വാഹനങ്ങളില്‍ ഏര്‍പ്പെടുത്തുക എന്നത് ശ്രദ്ധേയമായ നിര്‍ദേശമാണ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊതുഗതാഗത സംവിധാനം ഇന്‍റര്‍നെറ്റ് വഴി ലിങ്ക് ചെയ്ത് റൂട്ടും പൊതുനിര്‍ദേശങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതും റിപ്പോര്‍ട്ടിലുണ്ട്. നഗരത്തില്‍ സാധ്യമായ സ്ഥലത്ത് മാലിന്യ നിര്‍മാര്‍ജനത്തിനായി പ്രത്യേകം ഇടം കണ്ടത്തെി ശാസ്ത്രീയമായ രീതി അവലംബിക്കുകയാണെങ്കില്‍ മാലിന്യം മൂലം ഉണ്ടാകുന്ന തെരുവ് നായ്ക്കളുടെ വംശവര്‍ധന തടയാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ക്കു കൂടി വികസനപ്രവര്‍ത്തനങ്ങള്‍ പകര്‍ന്ന് നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.