നോട്ട് നിരോധനം: ജില്ലയില്‍ വെള്ളിയാഴ്ച വ്യാപാരി ഹര്‍ത്താല്‍

തിരുവനന്തപുരം: കേരളത്തിലേക്ക് 500 രൂപയുടെ നോട്ടുകള്‍ യഥേഷ്ടം എത്തിക്കണമെന്നും വ്യാപാരികളുടെയും കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 25ന് ജില്ലയില്‍ വ്യാപാരികള്‍ ഹര്‍ത്താല്‍ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലകമ്മിറ്റി അറിയിച്ചു. ജില്ല വ്യാപാരഭവനില്‍ കൂടിയ ഭാരവാഹികളുടെ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഹര്‍ത്താലിന്‍െറ ഭാഗമായി റിസര്‍വ് ബാങ്കിന് മുന്നില്‍ ധര്‍ണ നടത്തും. രാജ്യത്ത് 1000, 500 നോട്ടുകള്‍ പിന്‍വലിച്ച നടപടി സ്വാഗതം ചെയ്യുന്നു. എന്നാല്‍, കുറച്ച് ദിവസങ്ങളായി നോട്ടിന്‍െറ ലഭ്യതയില്ലാത്തതിനാല്‍ കേരളത്തില്‍ വ്യാപാരം നടക്കുന്നില്ല. വ്യാപാരം നടന്നാലും ഇല്ളെങ്കിലും കോമ്പൗണ്ട് ചെയ്ത വ്യാപാരികള്‍ നികുതിയടയ്ക്കണം. വ്യാപാരം കുറഞ്ഞ കടകള്‍ റെയ്ഡ് ചെയ്യുമെന്ന് ധനമന്ത്രി ഭീഷണിപ്പെടുത്തുന്നു. സഹകരണബാങ്കുകള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ നാട്ടിന്‍പുറങ്ങളില്‍ വ്യാപാരം നടക്കുന്നില്ളെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പെരിങ്ങമ്മല രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈ. വിജയന്‍, ധനീഷ് ചന്ദ്രന്‍, വെള്ളടറ രാജേന്ദ്രന്‍, ജോഷി ബാസു, പാലോട് കുട്ടപ്പന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.