തിരുവനന്തപുരം: എഫ്.സി.ഐ ഗോഡൗണുകളില്‍നിന്ന് റേഷന്‍ധാന്യങ്ങള്‍ ഏറ്റെടുക്കാനുള്ള സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ നീക്കം കയറ്റിറക്ക് തൊഴിലാളികള്‍ തടഞ്ഞു. ലോഡിന്‍െറ എണ്ണം വെട്ടിക്കുറച്ചെന്നാരോപിച്ചാണ് തൊഴിലാളികള്‍ തടഞ്ഞത്. കഴക്കൂട്ടം, വലിയതുറ എഫ്.സി.ഐ ഗോഡൗണുകളില്‍നിന്ന് ലോഡ് കയറ്റാനുള്ള നീക്കമാണ് തടഞ്ഞത്. ഭക്ഷ്യസുരക്ഷ നിയമപ്രകാരം ജില്ലയില്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യേണ്ട പുഴുക്കലരി വലിയതുറ ഗോഡൗണില്‍നിന്നും പച്ചരി കഴക്കൂട്ടത്തുനിന്നും കൊണ്ടുപോകണമെന്ന എഫ്.സി.ഐയുടെ നിര്‍ദേശമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. 92 ലോഡ് പച്ചരിയുടെയും 50 ലോഡ് പുഴുക്കലരിയുടെയും ലോഡ് കയറ്റുന്നതാണ് തൊഴിലാളികള്‍ തടഞ്ഞത്. ചിറയിന്‍കീഴ്, നെടുമങ്ങാട്, കാട്ടാക്കട, വര്‍ക്കല താലൂക്കുകളിലേക്ക് പച്ചരിയും പുഴുക്കലരിയും ഗോതമ്പും കയറ്റി അയക്കുന്നത് കഴക്കൂട്ടം എഫ്.സി.ഐയില്‍നിന്നാണ്. നെയ്യാറ്റിന്‍കര, തിരുവനന്തപുരം താലൂക്കുകളില്‍ ഭക്ഷ്യധാന്യം എത്തുന്നത് വലിയതുറ എഫ്.സി.ഐ വഴിയും. എന്നാല്‍, പുഴുക്കലരി വലിയതുറ ഗോഡൗണില്‍നിന്നും പച്ചരി കഴക്കൂട്ടത്തുനിന്നും കൊണ്ടുപോകണമെന്ന് അപ്രതീക്ഷിതമായി എഫ്.സി.ഐ നിലപാടെടുത്തതോടെ തൊഴിലാളികള്‍ പ്രതിഷേധിക്കുകയായിരുന്നു. ഗോഡൗണില്‍നിന്ന് ഭക്ഷ്യധാന്യം കയറ്റാന്‍ എത്തിയ ലോറികള്‍ പ്രതിഷേധത്തത്തെുടര്‍ന്ന് മടങ്ങിപ്പോയി. സംസ്ഥാന വ്യാപകമായി തൊഴിലാളികള്‍ അട്ടിക്കൂലി പ്രശ്നം ഉയര്‍ത്തുന്നുണ്ടെങ്കിലും കയറ്റിറക്ക് കൂലി മാത്രം മതിയെന്ന നിലപാടിലാണ് വലിയതുറ, കഴക്കൂട്ടം എഫ്.സി.ഐയിലെ തൊഴിലാളികള്‍. എന്നാല്‍, തങ്ങളുടെ കൂലി വെട്ടിക്കുറക്കാനുള്ള തീരുമാനത്തെ ഒരിക്കലും അംഗീകരിക്കില്ളെന്ന് തൊഴിലാളികള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവില്‍ രണ്ട് ഗോഡൗണുകളിലും പച്ചരിയും പുഴുക്കലരിയും സ്റ്റോക്കുണ്ട്. 2014-15 കണക്കില്‍പെട്ട് കഴക്കൂട്ടത്ത് കെട്ടിക്കിടക്കുന്ന പച്ചരിയുടെ സ്റ്റോക്ക് ക്ളിയര്‍ ചെയ്യാനാണ് അധികൃതരുടെ നീക്കം. വലിയതുറയില്‍ പുഴുക്കലരിയുടെ സ്റ്റോക്കും കൂടുതലാണ്. അതുകൊണ്ടാണ് എഫ്.സി.ഐ ഇത്തരമൊരു നിലപാടില്‍ എത്തിയതെന്നാണ് വിവരം. തൊഴിലാളികളുടെ പ്രതിഷേധം ഉത്സവ സീസണ്‍ മുന്‍കൂട്ടി കണ്ട് കൂടുതല്‍ പച്ചരി ശേഖരിച്ച് വിതരണം ചെയ്യാനുള്ള സിവില്‍ സ്പൈ്ളസ് പദ്ധതിക്ക് തിരിച്ചടിയായി. നിലവില്‍ ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യധാന്യംകൂടിയേ ജില്ലയിലെ റേഷന്‍ കടകളിലുള്ളൂ. പ്രതിസന്ധി നീണ്ടുപോയാല്‍ ജില്ലയിലെ ഭക്ഷ്യധാന്യവിതരണം അവതാളത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.