തിരുവനന്തപുരം: ജില്ലപഞ്ചായത്ത് നടപ്പാക്കുന്ന എട്ട് വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു. എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡുമായി ചേര്‍ന്ന് ജില്ലയിലെ 150 സ്കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും സാനിറ്ററി നാപ്കിന്‍ ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുന്ന ‘മാനസ പ്ളസ്’ പദ്ധതിയും മാനസ, സഹായ, വിദ്യാജ്യോതി, ഉണര്‍വ്, ദിശ, അക്ഷരമാല, ഗ്രന്ഥപ്പുര എന്നീ മറ്റു പദ്ധതികള്‍ക്കുമാണ് തുടക്കംകുറിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ മതനിരപേക്ഷ ജനാധിപത്യ സംസ്കാരം വിദ്യാഭ്യാസത്തില്‍ സാധ്യമാക്കാം എന്നാണ് പ്രത്യാശയെന്ന് മന്ത്രി പറഞ്ഞു. സമഗ്ര മനുഷ്യനെ സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്‍െറ ലക്ഷ്യം. ജീവിതത്തിന്‍െറ എല്ലാ മേഖലകളിലും സമഗ്രതയുണ്ടാവുമ്പോഴാണ് ഒരു വ്യക്തി വിദ്യാസമ്പന്നനാവുക. ജില്ലാ പഞ്ചായത്തിന്‍േറത് മാതൃകാപരമായ പരിപാടികളാണെന്നും മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു അധ്യക്ഷത വഹിച്ചു. എച്ച്.എല്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ബാബു തോമസ്, ജില്ലപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈലജാബീഗം, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.