തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറെ മര്‍ദിച്ച ഫയര്‍ഫോഴ്സ് ജീവനക്കാരന്‍ പിടിയില്‍. ശ്രീകാര്യം പാങ്ങപ്പാറ ചാവടിമുക്ക് ഗുരുകൃപയില്‍ വിജയകുമാറിനെയാണ് (43) മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. ഇയാള്‍ അഗ്നിശമനസേനയുടെ ചെങ്കല്‍ച്ചൂള കേന്ദ്രത്തിലെ ജീവനക്കാരനാണ്. ഇയാളുടെ മര്‍ദനത്തില്‍ പരിക്കേറ്റ ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ മല്ലപ്പള്ളി മ്ളാവിള വീട്ടില്‍ എം.വി. സിജു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ എട്ടോടെ ഉള്ളൂര്‍ ജങ്ഷനിലായിരുന്നു സംഭവം. കേശവദാസപുരം റോഡില്‍നിന്ന് ശ്രീകാര്യം ഭാഗത്തേക്ക് പോകാന്‍ കാറിലത്തെിയ വിജയകുമാറും ശ്രീകാര്യം ഭാഗത്തുനിന്ന് വന്ന കെ.എസ്.ആര്‍.ടി.സി ബസും ഒരേ സമയം ഉള്ളൂര്‍ ജങ്ഷന്‍ മുറിച്ചുകടക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ബസിനുമുന്നില്‍പെട്ട വിജയകുമാര്‍, കാര്‍ നിര്‍ത്തി പുറത്തിറങ്ങിവന്ന് ബസിന്‍െറ ഡോര്‍ തുറന്ന് ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചു. ഇതിനത്തെുടര്‍ന്ന് ജങ്ഷനിലുണ്ടായിരുന്നവര്‍ ഇടപെട്ട് പിടിച്ചുമാറ്റിയെങ്കിലും ഇയാള്‍ വീണ്ടും കാറിനുള്ളില്‍നിന്ന് കത്തിയുമായി വന്ന് ഡ്രൈവറെ കുത്താന്‍ ശ്രമിച്ചെന്നാണ് പരാതി. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. റോഡിന്‍െറ മധ്യത്തില്‍ കാര്‍ നിര്‍ത്തിയ ഇയാള്‍ വാഹനം മാറ്റാനും തയാറായില്ല. ഇതിനത്തെുടര്‍ന്ന് ഉള്ളൂര്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പിന്നീട് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസത്തെി ഇയാളെ ബലം പ്രയോഗിച്ച് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കഴക്കൂട്ടം സൈബര്‍ സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമീഷണര്‍ എ. പ്രമോദ് കുമാറിന്‍െറ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സി.ഐ സി. ബിനുകുമാര്‍, ക്രൈം എസ്.ഐ ബാബു, എസ്.ഐ സുനില്‍ കുമാര്‍, എസ്.പി.സി.ഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.