തിരുവനന്തപുരം: അഴിമതി ആരോപണത്തിന് വിധേയരായ കോര്‍പറേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ തദ്ദേശ ഭരണ വകുപ്പ് ഇടപെട്ട് സ്ഥലംമാറ്റി. എന്‍ജിനീയറിങ് വിഭാഗത്തെ അഴിമതിമുക്തമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലിന്‍െറ ഭാഗമായാണിത്. എന്‍ജിനീയര്‍ക്കും അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്കുമെതിരെയാണ് നടപടി. അതില്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയറെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. കോര്‍പറേഷന്‍ എന്‍ജിനീയര്‍ക്കെതിരായ നടപടി ചൊവ്വാഴ്ച ഉണ്ടാകുമെന്നാണ് അറിയുന്നത്. നിലവില്‍ കോര്‍പറേഷനില്‍ ജോലിനോക്കുന്ന അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അന്‍സാറിനെ പാല നഗരസഭയിലേക്കാണ് മാറ്റിയത്. പി.ആര്‍. മോളി ആണ് പുതിയ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സ്പെഷല്‍ പ്രോജക്ട് ഓഫിസറായി പ്രവര്‍ത്തിക്കുകയായിരുന്നു മോളി. പലപ്പോഴായി ആരോപണങ്ങള്‍ക്ക് വിധേയനായ എന്‍ജിനീയറെ പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണ ചുമതലയിലേക്ക് മാറ്റുമെന്നാണ് വിവരം. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് തദ്ദേശഭരണവകുപ്പ് അധികൃതര്‍ അറിയിച്ചു. നോട്ടുകള്‍ അസാധുവാക്കിയതിനത്തെുടര്‍ന്ന് പ്രമുഖ കെട്ടിട നിര്‍മാണക്കമ്പനി അധികൃതരില്‍നിന്ന് സ്വര്‍ണ നാണയമായി കൈക്കൂലി വാങ്ങിയെന്നാണ് എന്‍ജിനീയര്‍ക്കെതിരെ അവസാനം ഉയര്‍ന്ന ആരോപണം. കഴിഞ്ഞ കൗണ്‍സിലില്‍ ഭരണകക്ഷിയില്‍പെട്ട പാളയം രാജന്‍ ഇക്കാര്യം പരസ്യമായി ഉന്നയിച്ചു. കെട്ടിട നിര്‍മാണക്കമ്പനി വകുപ്പില്‍ രേഖാമൂലം പരാതിപ്പെട്ടതായും അറിയുന്നു. എന്‍ജിനീയറിങ് വിഭാഗത്തിലെ അഴിച്ചുപണിക്ക് പിന്നാലെ കോര്‍പറേഷന്‍െറ നിലവിലെ സെക്രട്ടറിക്കും സ്ഥാനചലനമുണ്ടായേക്കുമെന്നാണ് സൂചന. ജീവനക്കാര്‍ക്കെതിരെ ആരോപണമുയരുമ്പോള്‍ കൃത്യമായി നടപടിയെടുക്കുന്നില്ളെന്നതാണ് പ്രധാന പരാതി. ഇത് പരിഗണിച്ച സര്‍ക്കാര്‍, ഐ.എ.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കോര്‍പറേഷന്‍ സെക്രട്ടറിയായി നിയമിക്കാന്‍ ആലോചനയുണ്ടെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.