തിരുവനന്തപുരം: വീടിന് പുറത്തിറങ്ങാനോ ജോലി ചെയ്ത് ജീവിക്കാനോ അനുവദിക്കുന്നില്ളെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനെതിരെ പരാതിയുമായി ഭാര്യ. സ്വത്ത് തട്ടിയെടുക്കാന്‍ മാനസികരോഗ ചികിത്സക്ക് കൂട്ടിക്കൊണ്ടുപോയെന്നും വനിത കമീഷനില്‍ നല്‍കിയ പരാതിയില്‍ ഭാര്യ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച തൈക്കാട് ഗെസ്റ്റ് ഹൗസില്‍ നടന്ന അദാലത്തിലാണ് പരാതി എത്തിയത്. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനെതിരെയാണ് പരാതി. ഭര്‍ത്താവ് തന്നെ ബലമായി ആശുപത്രിയിലത്തെിച്ചാണ് ചികിത്സ നടത്തുന്നതെന്നും പരാതിയിലുണ്ട്. എട്ടുലക്ഷം രൂപ തട്ടിയെടുത്തു. സ്വന്തമായി തൊഴില്‍ കണ്ടത്തെി ജീവിക്കാനും തടസ്സം നില്‍ക്കുകയാണ്. താന്‍ പണിത കെട്ടിടത്തില്‍ നിന്ന് വാടകക്കാരെ ഒഴിപ്പിച്ചു. ചികിത്സക്ക് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തിലാക്കുമെന്നാണ് ഇപ്പോഴത്തെ ഭീഷണിയെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ലാത്തതിനാല്‍ അടുത്ത അദാലത്തില്‍ അഭിഭാഷകനെ വിളിപ്പിക്കാനാണ് കമീഷന്‍െറ തീരുമാനമെന്ന് അധ്യക്ഷ കെ.സി. റോസക്കുട്ടി അറിയിച്ചു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനും നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.