നെയ്യാറ്റിന്‍കര: ഇതരസംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലേക്ക് എത്തുന്ന പാലിന്‍െറയും മറ്റ് ഭക്ഷ്യവസ്തുക്കളുടെയും പരിശോധന പ്രഹസനമാകുന്നു. ഉദ്യോഗസ്ഥരുടെ കുറവും പരിശോധനക്ക് ആധുനികസൗകര്യമില്ലാത്തതുമാണ് പരിശോധന അട്ടിമറിക്കപ്പെടാന്‍ കാരണമാകുന്നത്. ഈ അവസരം മുതലെടുത്താണ് നിരോധിച്ച കവര്‍പാല്‍ അതിര്‍ത്തി കടന്നത്തെി വിപണി കൈയടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ നിരോധിച്ച പാലാണ് അതേപേരിലും പുതിയപേരിലും ചെക്ക് പോസ്റ്റ് കടന്ന് ഇപ്പോഴത്തെുന്നത്. എന്നാല്‍, ഇവയുടെ പരിശോധനക്ക് ആരോഗ്യവകുപ്പിന്‍െറ ഭാഗത്തുനിന്ന് വേണ്ട നടപടിയുണ്ടാകുന്നില്ല. ഫുഡ് ഇന്‍സ്പെക്ടര്‍മാരുടെ പരിശോധനയും പ്രഹസനമായത് നിരോധിത പാല്‍ വില്‍പനക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.വേണ്ടത്ര ഗുണനിലവാരമില്ലാത്ത പാലാണ് നെയ്യാറ്റിന്‍കര താലൂക്കിന്‍െറ വിവിധ സ്ഥലങ്ങളിലെ സ്ഥാപനങ്ങളില്‍ വില്‍പനക്കത്തെിയിരിക്കുന്നത്. അധികൃതരുടെ ഒത്താശയോടെയാണ് അതിര്‍ത്തി കടത്തിവിടുന്നത്. വിലക്കുറവും ലാഭക്കൂടുതലും കാരണം ചായക്കടകളിലും ജ്യൂസ് കടകളിലും നിരോധിച്ച പാലുകളാണ് ഏറെയും ഉപയോഗിക്കുന്നത്. അതിര്‍ത്തികടന്നത്തെുന്ന നിരോധിതപാല്‍ കണ്ടത്തെി നടപടി സ്വീകരിക്കാന്‍ അധികൃതരും തയാറാകാറില്ല. എന്നാല്‍, ഇതേ അവസ്ഥയാണ് കോഴിയുടേയും മുട്ടയുടേതും. ചെക്ക്പോസ്റ്റിലത്തെുന്ന കോഴിയുടെയും മുട്ടയുടെയും പരിശോധന വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് മാത്രമേ കടത്തിവിടാവൂ എന്ന നിയമമാണ് പാലിക്കപ്പെടാതെപോകുന്നത്. ഇതരസംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന കന്നുകാലികളെയും പരിശോധന നടത്താറില്ല. ഓരോവര്‍ഷവും കോടിക്കണക്കിന് മുട്ടയും കോഴിയുമാണ് ഇതരസംസ്ഥാനത്തുനിന്ന് ജില്ലയിലത്തെുന്നത്. ഇവയുടെ പരിശോധന വേണ്ടത്ര രീതിയില്‍ നടക്കാത്തതുകാരണം അസുഖംബാധിച്ച കോഴിയും കന്നുകാലികളും അതിര്‍ത്തികടന്നത്തെുന്നു. അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ കന്നുകാലികളെയും കോഴികളെയും മറ്റും പരിശോധിക്കുന്നതിന് മൊബൈല്‍ലാബ്, ലബോറട്ടറി, ഡോക്ടര്‍മാരുടെ സേവനം എന്നിവ നിര്‍ബന്ധമാണെങ്കിലും ഒരുസ്ഥലത്തും പാലിക്കപ്പെടാതെപോകുന്നു. ചെക്ക്പോസ്റ്റുകളില്‍ പരിശോധക്ക് വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് ഇത്തരം നിയമലംഘനം നടക്കുന്നതെന്നും നാട്ടുകാരും ആരോപിക്കുന്നു. സാമ്പത്തികപ്രശ്നം മുന്‍നിര്‍ത്തി നിരവധി യോഗ്യമല്ലാത്ത വസ്തുക്കളാണ് അടുത്തകാലത്തായി അതിര്‍ത്തി കടന്നത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.