ടോപ്പോ സര്‍വേ ആരംഭിച്ചു

തിരുവനന്തപുരം: നഗരത്തിന്‍െറ പ്രാന്ത പ്രദേശങ്ങളുടെ സാമ്പത്തിക വികസനവും ഗതാഗത സൗകര്യവും ലക്ഷ്യമാക്കിയുള്ള ‘നഗരപ്രാന്ത വികസന ഇടനാഴി’ക്കായുള്ള ടോപ്പോ സര്‍വേ ആരംഭിച്ചു. അന്തിമ പരിധി നിശ്ചയിക്കുന്നതിനുവേണ്ടിയാണ് സര്‍വേ നടത്തുന്നത്. ജനസാന്ദ്രമായ പ്രദേശങ്ങള്‍ കണ്ടത്തെി അവ കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ടായിരിക്കും അന്തിമ അലൈന്‍മെന്‍റ് രൂപകല്‍പന ചെയ്യുന്നതെന്ന് സി.ആര്‍.ഡി.പി (കാപിറ്റല്‍ റീജ്യന്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം) അധികൃതര്‍ അറിയിച്ചു. സാറ്റലൈറ്റുകളുടെ സഹായത്തോടെയാണ് ടോപ്പോ സര്‍വേ നടത്തുന്നത്. പുനരധിവാസം വേണ്ടി വരുന്നവര്‍ക്ക് അതതു പ്രദേശങ്ങളില്‍ തന്നെ ആവാസ വ്യവസ്ഥ ഒരുക്കും. പ്രാഥമിക സര്‍വേക്കുശേഷം ജനപ്രതിനിധികളുമായും തദ്ദേശസ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തിയാവും അന്തിമ രൂപരേഖ തയാറാക്കുക. 55 കി.മീ. നീളമുള്ള നിര്‍ദിഷ്ട നഗരപ്രാന്ത വികസന ഇടനാഴി മംഗലപുരത്തുനിന്ന് ആരംഭിച്ച് കിഴക്ക് ഭാഗത്തുള്ള അണ്ടൂര്‍ക്കോണം, വട്ടപ്പാറ, അരുവിക്കര, ഊരൂട്ടമ്പലം, ബാലരാമപുരം വഴി വിഴിഞ്ഞം ബൈപ്പാസുമായി കൂടിച്ചേരുന്നതാണ്. ഇതിന്‍െറ രണ്ടാംഘട്ടം കണിയാപുരവും നെയ്യാറ്റിന്‍കരയുമായിട്ട് നേരിട്ട് ബന്ധിപ്പിക്കുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.