മഷിപുരട്ടല്‍: അസ്വസ്ഥരായി ജനം

തിരുവനന്തപുരം: നോട്ടുക്ഷാമത്തിന് പുറമേ ഒന്നിലധികം ഇടപാട് തടയുന്നതിന് വിരലില്‍ മഷി പുരട്ടാനുള്ള തീരുമാനത്തിനെതിരെയും വ്യാപകപ്രതിഷേധം. പൗരന്മാരെ സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്തുകയും ചാപ്പകുത്തുകയും ചെയ്യാനുള്ള നീക്കം അംഗീകരിക്കാനാവില്ളെന്നാണ് ബാങ്കുകളിലത്തെുന്നവരുടെ അഭിപ്രായം. എല്ലാവരും കള്ളപ്പണക്കാരാണെന്ന ധാരണയാണ് അടിക്കടിയുള്ള നിയന്ത്രണങ്ങളിലൂടെ അധികൃതര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുന്നതിനിടെ പുതിയ നിബന്ധനകള്‍ ദിനംപ്രതി അടിച്ചേല്‍പ്പിക്കുന്നതില്‍ ജനം പൊതുവേ അസ്വസ്ഥരാണ്. അടിസ്ഥാനആവശ്യങ്ങള്‍ക്ക് പോലും പണം കിട്ടാത്ത സാഹചര്യത്തില്‍ വിശേഷിച്ചും. ബാങ്കുകള്‍ക്ക് മുന്നിലെ നീണ്ട നിരകളിലുയര്‍ന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് സംഘടിത രൂപം കൈവന്നതും റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ ഇവ തിരിയുന്നതുമാണ് നോട്ടുനിയന്ത്രണത്തിന്‍െറ ഏഴാം ദിനത്തില്‍ കാണാനായത്. ആദ്യം മടിച്ചുനിന്ന യുവജന പ്രസ്ഥാനങ്ങളടക്കം തെരുവിലിറങ്ങിയതും ജനകീയപ്രതിഷേധങ്ങള്‍ക്ക് പുതിയ ഭാവം കൈവന്നതും വരുംദിവസങ്ങളിലെ സംഭവവികാസങ്ങളുടെ കൃത്യമായ സൂചന നല്‍കുന്നുണ്ട്. എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഒരുദിവസം പിന്‍വലിക്കാവുന്ന തുക 2500 രൂപയായി ഉയര്‍ത്തിയെങ്കിലും ഭാഗികമായി പ്രവര്‍ത്തിച്ചവയില്‍ തന്നെ ഭൂരിഭാഗം എ.ടി.എമ്മുകളിലും ഈ സൗകര്യം ഇന്നലെയും ലഭ്യമായില്ല. മാത്രമല്ല, ഭൂരിഭാഗം എ.ടി.എമ്മുകളിലും ചൊവ്വാഴ്ച പണം നിറച്ചെങ്കിലും മിനിറ്റുകള്‍ക്കകം കാലിയാവുന്ന സ്ഥിതിവിശേഷത്തിനും മാറ്റം വന്നിട്ടില്ല. വരും ദിവസങ്ങളില്‍ നോട്ടുക്ഷാമം രൂക്ഷമാകുമെന്നതിനാല്‍ അടിസ്ഥാനആവശ്യങ്ങള്‍ക്കുപുറമേ അക്കൗണ്ടിലുള്ള തുക മുഴുവന്‍ ചില്ലറയായി സമാഹരിക്കുന്നതിന് എ.ടി.എമ്മുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല. നോട്ടുകള്‍ തിരുവനന്തപുരത്തെ ആര്‍.ബി.ഐ മേഖലാആസ്ഥാനത്തത്തെിച്ച ശേഷം ജില്ലകളിലേക്ക് അയക്കുന്ന രീതി മാറ്റി, പകരം ചെറുവാഹനങ്ങളില്‍ ജില്ലകളിലെ ചെസ്റ്റുകളില്‍ നേരിട്ടു പണമത്തെിക്കുകയാണിപ്പോള്‍. മാറ്റിയെടുക്കാവുന്ന തുക 4,500 ആയും പിന്‍വലിക്കാവുന്നത് 24,000 ആയും വര്‍ധിപ്പിച്ചെങ്കിലും ചൊവ്വാഴ്ച തപാല്‍ ഓഫിസുകള്‍ പഴയപരിധിയിലാണു പണം വിതരണം ചെയ്തത്. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി ഒരാഴ്ച പൂര്‍ത്തിയാകുമ്പോഴും പ്രതിസന്ധിക്ക് അയവുവന്നിട്ടില്ല. ഭൂരിഭാഗം എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയാണ്. ബാങ്കുകളില്‍ നൂറുരൂപ നോട്ടുകള്‍ക്കുള്ള ക്ഷാമത്തിനും പരിഹാരമായില്ല. പുതിയ അഞ്ഞൂറ് രൂപ നോട്ടുകളുടെ വിതരണം ബുധനാഴ്ച തുടങ്ങുമെന്നാണു സൂചന. അസാധുനോട്ടുകള്‍ അക്കൗണ്ടില്‍ ഇടാന്‍ സൗകര്യമുണ്ട്. പക്ഷേ, നിത്യചെലവിന് ചില്ലറ വേണ്ടവര്‍ അക്കൗണ്ടില്‍ പണമിട്ടിട്ട് എന്ത് കാര്യമെന്നാണ് ജനങ്ങളുടെ ചോദ്യം. നഗരങ്ങളില്‍ സകലയിടങ്ങളിലും ബാങ്കുകളും എ.ടി.എമ്മുകളും ഉള്ളതിനാല്‍ ചില്ലറ നേടാന്‍ ഗ്രാമങ്ങളെ അപേക്ഷിച്ച് വലിയ ബുദ്ധിമുട്ടില്ല. പക്ഷേ, ഭൂരിപക്ഷത്തിനും ബാങ്കുകളില്‍ നിന്ന് ലഭിക്കുന്നത് 2000ത്തിന്‍െറ നോട്ടാണ്. നാല്‍പതോ അന്‍പതോ രൂപക്ക് സാധനം വാങ്ങി പലരും 2000 രൂപയുടെ നോട്ടാണ് നല്‍കുന്നതെന്നും ചില്ലറയില്ലാതെ തങ്ങളെന്ത് ചെയ്യുമെന്നും നഗരത്തിലെ പെട്ടിക്കടക്കാര്‍ വരെ ചോദിക്കുന്നു. ചില്ലറക്ഷാമം മൂലം രാത്രികാലങ്ങളിലെ വാഹന തട്ടുകടകളിലും കച്ചവടം താഴേക്ക് പോയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.