തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായി ഒരുമാസം പിന്നിടുമ്പോഴും അധികൃതര്‍ തുടരുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് എ.ഐ.ഡി.എസ്.ഒയുടെ നേതൃത്വത്തില്‍ ജെ.എന്‍.യു വൈസ് ചാന്‍സലര്‍ എം. ജഗദേഷ്കുമാറിന്‍െറ കോലംകത്തിച്ചു. നജീബിനെ കണ്ടത്തൊന്‍ ആവശ്യപ്പെട്ട്ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയനും വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സമിതിയും ബുധനാഴ്ച നടത്തുന്ന ചലോ ജെ.എന്‍.യു മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി പി.കെ. പ്രഭാഷ് ഉദ്ഘാടനം ചെയ്തു. സര്‍വകലാശാലകള്‍ക്കുമേല്‍ സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന ആക്രമണപരമ്പരയുടെ അവസാനത്തെ ഇരയാണ് നജീബ്. ആരോപണവിധേയരെ സംരക്ഷിക്കുന്ന നടപടിയാണ് സര്‍വകലാശാല അധികൃതരും പൊലീസിന്‍െറയും ഭാഗത്തുനിന്നുണ്ടായത്. നജീബിന് നീതി ആവശ്യപ്പെട്ട് സമരരംഗത്ത് എത്തിയിരിക്കുന്ന വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും പ്രതികാരനടപടികള്‍ സ്വീകരിക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി എ. ഷൈജു അധ്യക്ഷതവഹിച്ചു. ഡെമോക്രാറ്റിക് റിസര്‍ച് സ്കോളേഴ്സ് ഓര്‍ഗനൈസേഷന്‍ കേരള സര്‍വകലാശാല കണ്‍വീനര്‍ വിദ്യ ആര്‍. ശേഖര്‍, എസ്. ശ്രീകുമാര്‍, എം.കെ. ഷഹസാദ്, അലീന എസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.