പൂന്തുറ: നോട്ട് പിന്‍വലിക്കല്‍ മത്സ്യബന്ധനമേഖലയെ സ്തംഭിപ്പിച്ചു. വരും ദിവസങ്ങളിലും തിരിച്ചടി തുടരുമെന്നാണ് സൂചനകള്‍. മേഖലയിലെ പണമിടപാടുകള്‍ ബാങ്കുകള്‍ വഴിയല്ലാത്തതിനാല്‍ മത്സ്യകച്ചവടക്കാരുടെ കൈകളിലെ ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ മാറിയെടുക്കുക പ്രയാസകരമാകും. ദിനംപ്രതി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടക്കുന്ന തീരമേഖലയില്‍ കഴിഞ്ഞദിവസം തുച്ഛമായ കച്ചവടമാണ് നടന്നത്. കടലില്‍ നിന്ന് മത്സ്യവുമായി എത്തിയ വള്ളക്കാര്‍ ചെറുകച്ചവടക്കാര്‍ക്ക് നല്‍കാതെ പണം പിന്നീട് കിട്ടിയാല്‍ മതിയെന്ന് പറഞ്ഞ് മൊത്തകച്ചവടക്കാര്‍ക്ക് നല്‍കുകയായിരുന്നു. ഇവര്‍ക്ക് നല്‍കിയത് വഴി മത്സ്യത്തൊഴിലാളികള്‍ക്ക് വില കുറച്ചാണ് മത്സ്യം കിട്ടുന്നത്. കടലില്‍ നിന്ന് കൊണ്ടുവരുന്ന മത്സ്യം തീരത്തത്തെിച്ച് ലേലം വിളിക്കാറാണ് പതിവ്. ഇത്തരത്തില്‍ ലേലംവിളി നടക്കുന്നത് കാരണം പലപ്പോഴും മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ തുക കിട്ടാറുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികള്‍ തീരത്തത്തെിച്ച മത്സ്യം എടുക്കാനും ലേലം വിളിക്കാനും നിരവധി പേര്‍ തീരത്ത് കാത്തുനിന്നെങ്കിലും അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ വേണ്ടെന്ന് വള്ളക്കാര്‍ പറഞ്ഞതോടെ ലേലം വിളിക്കാന്‍ ആളില്ലാതായി. കുമരിചന്തയില്‍ മത്സ്യം വാങ്ങാന്‍ എത്തിയവര്‍ വലിയ നോട്ടുകള്‍ നല്‍കിയതോടെ ബാക്കി നല്‍കാന്‍ കഴിയാതെ കച്ചവടക്കാരും ബുദ്ധിമുട്ടിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.