തിരുവനന്തപുരം: അഞ്ഞൂറിന്‍െറയും ആയിരത്തിന്‍െറയും നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചതോടെ ജനം വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളും പബ്ളിക് മാര്‍ക്കറ്റുകളും നിശ്ചലമായി. നോട്ടുകള്‍ ആരും സ്വീകരിക്കാതായതോടെ ചില്ലറയില്ലാതെ നാട്ടുകാര്‍ വട്ടം കറങ്ങി. ബാങ്കുകളും എ.ടി.എം കൗണ്ടറുകളും അടഞ്ഞുകിടക്കുകയും കൈവശമുള്ള 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ വ്യാപാര സ്ഥാപനങ്ങള്‍ വിമുഖത കാട്ടുകയും ചെയ്തതോടെ പലരും അങ്കലാപ്പിലായി. പെട്രോള്‍ പമ്പുകളിലും ആശുപത്രികളിലുമൊക്കെ നോട്ടുകള്‍ സ്വീകരിക്കമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല. വര്‍ക്കല: നോട്ടുകള്‍ പിന്‍വലിച്ചത് വര്‍ക്കലയെ സ്തംഭിപ്പിച്ചു. അയിരൂര്‍ ജങ്ഷനിലെ പെട്രോള്‍ പമ്പില്‍ രാവിലെ ഇതു സംബന്ധിച്ച് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ളെന്ന നോട്ടീസ് ഒട്ടിച്ചതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. ഇതിനെ ചോദ്യം ചെയ്ത നാടുകാരോട് ജീവനക്കാരും ഉടമയും തട്ടിക്കയറുകയും ചെയ്തു. മേഖലയിലെ പബ്ളിക് മാര്‍ക്കറ്റുകളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. വലിയ നോട്ടുകള്‍ സ്വീകരിക്കാന്‍ മത്സ്യക്കച്ചവടക്കാരും തയാറായില്ല. ചെറിയ നോട്ടുകള്‍ കൈയിലുണ്ടായിരുന്നവര്‍ മത്സ്യം വാങ്ങി മടങ്ങി.മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചുള്ള പഴം പച്ചക്കറി വില്‍പനക്കാര്‍ക്കും കാര്യമായ കച്ചവടമുണ്ടായില്ല. പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ടെക്സ്റ്റൈല്‍സുകള്‍, സ്വര്‍ണക്കടകള്‍ എന്നിവിടങ്ങളിലും വ്യാപാരം തീരെ കുറവായിരുന്നു. വിവാഹാവശ്യങ്ങള്‍ക്ക് സ്വര്‍ണം വാങ്ങാനത്തെിയവര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നു. ആശുപത്രികളില്‍ പലയിടങ്ങളിലും പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിച്ചില്ല. ഏതാനും ചിലയിടങ്ങളില്‍ ഇത് രോഗികളെ വിഷമിപ്പിക്കുകയും ചെയ്തു. മെഡിക്കല്‍ സ്റ്റോറുകളും നോട്ടുകള്‍ നിരസിച്ചു. കച്ചവട സ്ഥാപനങ്ങളില്‍ ആള്‍ക്കൂട്ടവും ഇല്ലായിരുന്നു. കൈവശമുള്ള നോട്ടുകള്‍ ക്രയവിക്രയം ചെയ്യാനാകാത്തതുമൂലം ആളുകള്‍ പുറത്തിറങ്ങാനും മടിച്ചു. ബസുകാരും നോട്ടുകള്‍ സ്വീകരിച്ചില്ല. റെയില്‍വേ സ്റ്റേഷനില്‍ നോട്ടുകള്‍ രാവിലെ സ്വീകരിച്ചെങ്കിലും ബാക്കി നല്‍കാന്‍ നൂറിന്‍െറയും മറ്റ് ചെറിയ നോട്ടുകളുമില്ലാത്തതുമൂലം അവിടെയും വലിയ നോട്ടുകള്‍ നിരാകരിക്കപ്പെട്ടു. ഗ്രാമീണ മേഖലയില്‍ കനത്ത ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്വര്‍ണപ്പണയം തിരിച്ചെടുക്കാനാകാത്തവരും സ്വകാര്യ വ്യക്തികളില്‍നിന്ന് വായ്പ വാങ്ങിയവരുമൊക്കെ വലിയ നോട്ടുകള്‍ മാറിയെടുക്കാനാവുമോയെന്ന ആശങ്കയിലാണ്. ആറ്റിങ്ങല്‍: നോട്ട് റദ്ദാക്കലിനത്തെുടര്‍ന്ന് ജനം വലഞ്ഞു. പെട്രോള്‍ പമ്പുകാരും മെഡിക്കല്‍ സ്റ്റോറുകാരും രാവിലെ റദ്ദാക്കിയ നോട്ടുകള്‍ നിരസിച്ചെങ്കിലും പരാതിയത്തെുടര്‍ന്ന് ഉച്ചക്കുശേഷം സ്വീകരിച്ചു. 1000, 500 രൂപ നോട്ടുകള്‍ മാറ്റാനുള്ള ശ്രമം ജനങ്ങളുടെ ഇടയില്‍ വ്യാപകമായിരുന്നു. രാവിലെതന്നെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നോട്ടുകള്‍ സ്വീകരിക്കില്ളെന്ന് പോസ്റ്റര്‍ പതിച്ചു. ഓട്ടോകളും ടാക്സികളും യാത്രക്കാര്‍ കയറുമ്പോള്‍തന്നെ നോട്ടുകള്‍ സ്വീകരിക്കില്ളെന്ന് അറിയിച്ചിരുന്നു. ആറ്റിങ്ങലിലെയും ചിറയിന്‍കീഴിലെയും ചില പെട്രോള്‍ പമ്പുകാരും നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ചിറയിന്‍കീഴില്‍ ഒരു പെട്രോള്‍ പമ്പില്‍ ഇതുസംബന്ധിച്ച് നോട്ടീസും പതിച്ചിരുന്നു. ഉപഭോക്താക്കളും പമ്പ് ജീവനക്കാരും തമ്മില്‍ തര്‍ക്കങ്ങളും ബഹളവുമായി. വാഹന ഉടമകള്‍ പരാതിപ്പെട്ടതിനത്തെുടര്‍ന്ന് പൊലീസ് ഇടപെട്ടു. ഇതിനുശേഷമാണ് നോട്ടീസ് മാറ്റി നോട്ട് സ്വീകരിച്ചത്. ചില മെഡിക്കല്‍ സ്റ്റോറുകാരും നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചു. ചിറയിന്‍കീഴ്-വലിയകുന്ന് താലൂക്ക് ആശുപത്രികളിലും പതിവില്‍ കൂടുതല്‍ നിര്‍ത്തലാക്കിയ നോട്ടുകള്‍ എത്തിയിരുന്നു. സഹകരണ ബാങ്കുകളില്‍ ക്രയവിക്രയങ്ങള്‍ നടന്നില്ളെങ്കിലും ഓഫിസുകള്‍ പ്രവര്‍ത്തിച്ചു. നിരവധി പേരാണ് സഹകരണ ബാങ്കുകളിലും ബ്രാഞ്ചുകളിലും റദ്ദാക്കിയ നോട്ടുകള്‍ മാറി ലഭിക്കുമോ എന്ന അന്വേഷണവുമായി എത്തിയത്. വ്യാപാര സ്ഥാപനങ്ങളെല്ലാം നിര്‍ജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.