സിദ്ധ ആശുപത്രി കെട്ടിടം നിര്‍മാണം ഇഴയുന്നു

വള്ളക്കടവ്: സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏക സിദ്ധ ആശുപത്രിയുടെ പുതിയ കെട്ടിടനിര്‍മാണം ഇഴയുന്നു. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാതെ രോഗികള്‍ വലയുകയാണ്. ഈഞ്ചക്കല്‍ ജങ്ഷനിലെ കെട്ടിടം ശോച്യാവസ്ഥയിലായതിനെ തുടര്‍ന്നാണ് പൊളിച്ചുനീക്കി പുതിയകെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുമതിനല്‍കിയത്. തുടര്‍ന്ന് പുതിയകെട്ടിടത്തിന്‍െറ നിര്‍മാണം തീരുന്നതുവരെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ നഗരസഭയും തീരുമാനിച്ചു. വള്ളക്കടവ് ബോട്ട്പുരക്ക് സമീപം വാടകക്കെട്ടിടം കണ്ടത്തെുകയും ഇവിടേക്ക് മാറ്റുകയുംചെയ്തു. എന്നാല്‍, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത രോഗികള്‍ക്ക് ദുരിതമാകുകയാണ്. കിടത്തിചികിത്സക്ക് സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനാല്‍ രോഗികള്‍ കൂടുതല്‍പേരും ആവശ്യത്തിനുള്ള ചികിത്സകിട്ടാതെ മടങ്ങിപ്പോകുകയാണ്. പുതിയ കെട്ടിടത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആശുപത്രി അധികൃതരും രോഗികളും ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ മെല്ലപ്പോക്ക് നയം തുടരുകയാണ്. അതേസമയം, പഴയകെട്ടിടം അപകടാവസ്ഥയില്‍ ആയപ്പോള്‍തന്നെ അടിസ്ഥാനസൗകര്യങ്ങളുമുള്ള വാടകക്കെട്ടിടം അധികൃതര്‍ കണ്ടത്തെിയെങ്കിലും അവിടേക്ക് മാറാന്‍ നഗരസഭ തയാറായില്ളെന്നും പരാതിയുണ്ട്. 1968ലാണ് വള്ളക്കടവ് പാലത്തിന് സമീപം സിദ്ധ ഡിസ്പെന്‍സറി ആശുപത്രി തുടങ്ങിയത്. 2004ലാണ് നഗരസഭയുടെ സ്ഥലത്ത് സ്വന്തംകെട്ടിടം നിര്‍മിച്ചത്. തുടര്‍ന്ന് ഡിസ്പെന്‍സറിയെ ആശുപത്രിയായി ഉയര്‍ത്തി. ഇവിടെ 20 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. എന്നാല്‍, കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഒരു നവീകരണ പ്രവര്‍ത്തനവും നടാത്തിയില്ല. കൂടാതെ ആശുപത്രിയെ സിദ്ധ മെഡിക്കല്‍ കോളജ് ആക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി. മൂന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ജീവനക്കാരാണ് ഇപ്പോഴുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.