തിരുവനന്തപുരം: എസ്.എ.ടിയില്‍ ചികിത്സക്കത്തെിയ കുഞ്ഞിന്‍െറ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചിട്ട് ഒന്നരമാസം. സമരത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് 10 ലക്ഷം വാഗ്ദാനമടക്കം ഉണ്ടായിട്ടും നീതി തേടിയുള്ള പ്രതിഷേധത്തില്‍ ഉറച്ച് മുന്നോട്ട് പോവുകയാണിവര്‍. ഊരൂട്ടമ്പലം വിലങ്കറത്തല കോട്ടമുകള്‍ സ്വദേശി സുരേഷ് ബാബുവും ഭാര്യ രമ്യയും ഇവരുടെ മൂന്നര വയസ്സുള്ള മകള്‍ ദുര്‍ഗയുമാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ നീതിക്കുവേണ്ടി സമരം ചെയ്യുന്നത്. ജൂലൈ 10നാണ് ഈ ദമ്പതികളുടെ നാലുമാസം പ്രായമായ ഇളയ മകള്‍ രുദ്ര എസ്.എ.ടിയില്‍ മരണപ്പെട്ടത്. സ്നഗിയുടെ ഉപയോഗം മൂലമുണ്ടായ ചുവന്ന തടിപ്പിന് ചികിത്സ തേടിയാണ് ആശുപത്രിയിലത്തെിയത്. ചുവന്ന തടിപ്പ് മാറാന്‍ ത്വഗ്രോഗ വിദഗ്ധന്‍ കുറിച്ചു നല്‍കിയ ഓയിന്‍മെന്‍റ് ഇവര്‍ ഉപയോഗിച്ചു. എന്നാല്‍, ഇതിന്‍െറ അലര്‍ജി മൂലം കുഞ്ഞിന്‍െറ ദേഹം ചുവന്ന് തടിക്കുകയാണുണ്ടായത്. ഈ തടിപ്പ് മാറാന്‍ വീണ്ടും ഡോക്ടറെ കണ്ടു. അപ്പോള്‍ മറ്റൊരു ഓയിന്‍മെന്‍റാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. മുതിര്‍ന്നവര്‍ ഉപയോഗിക്കുന്ന ഓയിന്‍മെന്‍റ് കുഞ്ഞിന് ഉപയോഗിക്കാമോ എന്ന ടെസ്റ്റ് പോലും നടത്താതെയാണ് കുഞ്ഞിന് അത് നിര്‍ദേശിച്ചത്. അത് പുരട്ടിയതോടെ കുഞ്ഞിന്‍െറ ദേഹം മുഴുവന്‍ ചുവന്നു തടിച്ചു. 18 ദിവസമാണ് ഈ ഡോക്ടറുടെ കീഴില്‍ ചികിത്സ നടത്തിയത്. ബാക്കി ഏഴുദിവസം വാര്‍ഡിലും ആറുദിവസം ഐ.സി.യുവിലും കിടന്നശേഷമാണ് മരിച്ചത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രതിഷേധം കാരണം മൃതദേഹം 10 ദിവസത്തിനുശേഷം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ന്യുമോണിയയാണ് മരണകാരണമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കെമിക്കല്‍ ലാബില്‍ നടത്തിയ അവയവ പരിശോധനയില്‍ കൂടിയ അളവില്‍ മരുന്ന് ചെന്നതാണെന്നും ഡോക്ടര്‍മാര്‍ വിശദീകരണം നല്‍കിയത് പോഷകാഹാരക്കുറവ് മൂലമാണെന്നുമാണ്. ഇതില്‍ ഏതാണ് യഥാര്‍ഥ കാരണമെന്നറിയാതെ കുഴങ്ങുകയാണ് മാതാപിതാക്കള്‍. മകളുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ സമരം ചെയ്യുമെന്ന് മാതാപിതാക്കള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.