മലയിന്‍കീഴ്: കാട് വെട്ടിത്തെളിക്കുന്നതിന്‍െറ മറവില്‍ അരലക്ഷത്തിലേറെ രൂപയുടെ സര്‍ക്കാര്‍ വക മരങ്ങള്‍ മുറിച്ചുകടത്തിയതില്‍ പഞ്ചായത്ത് അംഗത്തെ ഒന്നാംപ്രതിയാക്കി കേസെടുത്തു. മലയില്‍കീഴ് പഞ്ചായത്തിലെ മാവോട്ടുകോണം തേവൂപാറയിലെ ശുദ്ധജലസംഭരണിക്ക് സമീപത്തെ അരലക്ഷത്തിലേറെ രൂപയുടെ അക്കേഷ്യ, മാഞ്ചിയം, ആഞ്ഞിലി മരങ്ങളാണ് കാട് വെട്ടിത്തെളിക്കുന്നതിന്‍െറ മറവില്‍ മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് മാവോട്ടുകോണം വാര്‍ഡ് അംഗം നടുക്കാട് അനില്‍, കൂട്ടാളികളായ ആല്‍ബി, തങ്കച്ചന്‍ എന്നിവര്‍ ചേര്‍ന്ന് മുറിച്ചുകടത്തിയത്. ഇതില്‍ പഞ്ചായത്ത് അംഗവും മൂന്നാംപ്രതി തങ്കച്ചനും ഒളിവിലാണ്. രണ്ടാംപ്രതിയെ പിടികൂടിയതായി എസ്.ഐ ഷാനിഫ് പറഞ്ഞു. ശുദ്ധജല പദ്ധതിയുടെ ഭാഗമായി പരിസരത്തെ കാട് വെട്ടിത്തെളിക്കാന്‍ മലയിന്‍കീഴ് പഞ്ചായത്ത് തീരുമാനിക്കുകയും മേല്‍നോട്ടം പഞ്ചായത്ത് അംഗത്തിന് നല്‍കുകയുമായിരുന്നു. ഇതിന്‍െറ മറവിലാണ് മരങ്ങള്‍ മുറിച്ചുകടത്തിയത്. സംഭവം വിവാദമായതോടെ പഞ്ചായത്ത് സെക്രട്ടറി അജിത് മലയിന്‍കീഴ് പൊലീസിന് പരാതിനല്‍കി. അന്വേഷണത്തില്‍ മുറിച്ചുകടത്തിയ മരത്തടികള്‍ അന്തിയൂര്‍ക്കോണത്തെ തടിമില്ലില്‍ കണ്ടത്തെുകയും പഞ്ചായത്ത് അംഗത്തിന്‍െറ പങ്ക് വ്യക്തമാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.