തിരുവനന്തപുരം: കാര്യവട്ടം സ്പോര്‍ട്സ് ഫെസിലിറ്റി ലിമിറ്റഡിന്‍െറയും(കെ.എസ്.എഫ്.എല്‍) ടെന്‍വിക് സ്പോര്‍ട്സ് അക്കാദമിയുടെയും നേതൃത്വത്തില്‍ കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ (ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) നീന്തല്‍ പരിശീലനം ആരംഭിക്കുന്നു. ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന നീന്തല്‍ക്കുളമാണ് സ്പോര്‍ട്സ് ഹബ്ബില്‍ തയാറായിരിക്കുന്നത്. ഏഴിനും 18നുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പരിശീലനം. ഡിസംബര്‍ മൂന്നുമുതല്‍ നീന്തല്‍ വിദഗ്ധരുടെയും കോച്ചുകളുടെയും നേതൃത്വത്തില്‍ പരിശീലനക്ളാസ് ആരംഭിക്കും. ഇന്ത്യന്‍ ടീമിന്‍െറ ക്രിക്കറ്റ് പരിശീലകന്‍ അനില്‍ കുംബ്ളെ നേതൃത്വം നല്‍കുന്ന ടെന്‍വിക് അക്കാദമിയില്‍ ഫുട്ബാള്‍, ക്രിക്കറ്റ് ഇനങ്ങളില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. ഫോണ്‍: 0471 7105011, 9497714732, 9497714008.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.