കിളിമാനൂര്‍: എം.എല്‍.എ ഫണ്ടില്‍നിന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് പുനര്‍നിര്‍മിച്ച വാലഞ്ചേരിറോഡ് മൂന്നാഴ്ചക്കുള്ളില്‍ തകര്‍ന്നു. റീ ടാറിങ്ങിന്‍െറ പേരില്‍ ഒന്നരമാസത്തോളം അടച്ചിട്ടതിന്‍െറ പേരില്‍ വന്‍വിവാദമായ റോഡാണ് നിര്‍മാണത്തിലെ അപാകതമൂലം തകര്‍ന്നത്. കിളിമാനൂര്‍ പഞ്ചായത്തിലെ പ്രധാനപാതയായ കിളിമാനൂര്‍-മടവൂര്‍ റോഡില്‍ വാലഞ്ചേരി ജങ്ഷന്‍ ഭാഗത്താണ് തകര്‍ച്ച. അഡ്വ. ബി. സത്യന്‍ എം.എല്‍.എയുടെ പ്രാദേശികവികസന ഫണ്ടില്‍നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് വാലഞ്ചേരിറോഡ് പുനര്‍നിര്‍മിച്ചത്. നിരന്തരമായ ആവശ്യങ്ങളുടെയും സി.പി.ഐ കിളിമാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ സമരങ്ങളുടെയും ഫലമായാണ് റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചത്. റോഡിന് കുറുകെ കലുങ്ക് നിര്‍മിക്കാനും 300 മീറ്റര്‍ ഭാഗത്തിന്‍െറ ഉയരംകൂട്ടി, ഓടകള്‍ നിര്‍മിച്ച് ടാറിങ് നടത്താനുമായിരുന്നു നിര്‍ദേശം. നിര്‍മാണവുമായി ബന്ധപ്പെട്ട് ഒന്നര മാസത്തോളം റോഡ് പൂര്‍ണമായും അടച്ചിട്ടിരുന്നു. ഇത് ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. വാഹനങ്ങള്‍ കടന്നുപോയാല്‍ റോഡ് തകരുമെന്നായിരുന്നു ഇതിനുകാരണമായി അന്ന് കോണ്‍ട്രാക്ടര്‍ പറഞ്ഞത്. ടാറിങ്ങില്‍ വന്‍അഴിമതി നടന്നതായും ശരിയായരീതിയിലല്ല നിര്‍മാണം നടന്നതെന്നും കോണ്‍ഗ്രസ് കിളിമാനൂര്‍ മണ്ഡലം പ്രസിഡന്‍റ് ആലപ്പാട് ജയകുമാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.