ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ബൈക്കിലത്തെി മാല കവര്‍ന്നു

കോവളം: ബന്ധുവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന താലിമാല ബൈക്കിലത്തെിയ രണ്ടംഗസംഘം തട്ടിപ്പറിച്ച് കടന്നു. നാട്ടുകാരും പൊലീസും പുറകെ പാഞ്ഞെങ്കിലും മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. കോളിയൂര്‍ കീഴൂര്‍ വാത്സല്യം വീട്ടില്‍ ഗിരീഷിന്‍െറ ഭാര്യ സിന്ധുവിന്‍െറ മൂന്നരപ്പവന്‍ വരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്. ഇന്നലെ രാവിലെ പതിനൊന്നരയോടെ കോളിയൂര്‍ സൊസൈറ്റിക്ക് സമീപമായിരുന്നു സംഭവം. യുവതി സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നില്‍ ഓവര്‍ടേക് ചെയ്യുന്ന ഭാവത്തില്‍ ബൈക്ക് അടുപ്പിച്ച മോഷ്ടാക്കള്‍ മാല പിടിച്ചുപറിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞത്തെിയ കോവളം പൊലീസും യുവതിയുടെ നിലവിളികേട്ടത്തെിയ നാട്ടുകാരും പുറകെപോയെങ്കിലും ഫലമുണ്ടായില്ല. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോവളം പൊലീസ് പറഞ്ഞു. തിരുവനന്തപുരം: പേട്ട ആനയറയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിയുടെ മാല ബൈക്കിലത്തെിയ സംഘം പിടിച്ചുപറിച്ചു. ആനയറ കടകംപള്ളി ടി.സി 76-591 ഗീതാഭവനില്‍ ദിവ്യയുടെ മകള്‍ വൈഷ്ണവിയുടെ (14) ഒരു പവന്‍ മാലയാണ് പിടിച്ചുപറിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ കടകംപള്ളി റോഡിലായിരുന്നു സംഭവം. അടുത്ത ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് മടങ്ങവെയാണ് മാല പിടിച്ചുപറിച്ചത്. ബൈക്കിലത്തെിയ രണ്ടംഗ സംഘത്തില്‍ പിന്നിലിരുന്ന സ്ത്രീയാണ് മാല പൊട്ടിച്ച് കടന്നത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു. പേടിച്ച് വീട്ടിലത്തെിയ കുട്ടി മാതാപിതാക്കളോട് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് പേട്ട സ്റ്റേഷനിലത്തെി അവര്‍ പരാതി നല്‍കി. തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനത്തിനത്തെിയ തമിഴ്നാട് സ്വദേശിനിയുടെ മാല പിടിച്ചുപറിച്ചു. ശ്രീവരാഹം ക്ഷേത്രത്തില്‍ ദര്‍ശനത്തിനത്തെിയ ഝാന്‍സിദേവിയുടെ രണ്ടര പവന്‍ മാലയാണ് പിടിച്ചുപറിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ ക്ഷേത്രത്തിന് മുന്നിലാണ് സംഭവം. ഭക്തസംഘത്തോടൊപ്പം ദര്‍ശനത്തിന് എത്തവെ ബൈക്കിലത്തെിയ രണ്ടംഗ സംഘം മാല പൊട്ടിക്കുകയായിരുന്നു. പിടിവലിക്കിടെ മാലയുടെ കുറച്ച് ഭാഗം മാത്രമേ പൊട്ടിച്ചെടുക്കാന്‍ സംഘത്തിനായുള്ളൂ. ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തിട്ടില്ല. മാല പിടിച്ചുപറിക്കാന്‍ ശ്രമം നടന്നെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരുന്നതായുമാണ് പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.