വാടക കൂടുതലെന്ന്; നന്ദിയോട് മാവേലിസ്റ്റോര്‍ ഗോഡൗണ്‍ പൂട്ടാന്‍ നീക്കം

പാലോട്: വാടകനിരക്ക് കൂടുതലാണെന്ന് ആരോപിച്ച് നന്ദിയോട് മാവേലി സ്റ്റോറിന്‍െറ ഗോഡൗണ്‍ പൂട്ടാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. ഗോഡൗണ്‍ പൂട്ടിയാല്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഉള്‍പ്പെടെ 11 സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം താളംതെറ്റുമെന്ന് നാട്ടുകാരും അധ്യാപകരും പറയുന്നു. 1400 രൂപ പ്രതിമാസ വാടകയില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്നത്. ഇതു കൂടുതലാണെന്നും കുറഞ്ഞ വാടകക്ക് മുറി കണ്ടത്തെണമെന്നും ഇല്ലാത്തപക്ഷം ഗോഡൗണ്‍ പൂട്ടണമെന്നുമാണ് സപൈ്ളകോ അധികൃതരുടെ നിലപാട്. ഗോഡൗണ്‍ പൂട്ടിയാല്‍ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ വിഭവങ്ങള്‍ സമീപ പഞ്ചായത്തുകളിലെ മാവേലിസ്റ്റോറുകളില്‍നിന്ന് ശേഖരിക്കേണ്ടിവരും. വണ്ടിക്കൂലിയിനത്തിലും മറ്റും അധികതുക കണ്ടെത്തേണ്ടിവരുന്നത് ഭക്ഷണവിതരണത്തെ ബാധിക്കുമെന്നാണ് അധ്യാപകര്‍ പറയുന്നത്. സമീപഗോഡൗണുകളില്‍ നന്ദിയോട് പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ കൂടി ശേഖരിച്ചുവെക്കാനുള്ള സ്ഥലസൗകര്യം ഉണ്ടോ എന്നതും സംശയകരമാണ്. നന്ദിയോട്ടെ മുറികള്‍ക്ക് 1500ഉം 2000വും അതില്‍ കൂടുതലും വാടക വാങ്ങുന്നവരുണ്ട്. ആ നിലക്ക് ഇവിടത്തെ ഗോഡൗണിന് സപൈ്ളകോ നല്‍കുന്ന വാടക കൂടുതലല്ളെന്ന് നാട്ടുകാര്‍ പറയുന്നു. പെരിങ്ങമ്മല പഞ്ചായത്തിലെ ജവഹര്‍ കോളനി തുടങ്ങിയ സ്കൂളുകളും യാത്രാസൗകര്യാര്‍ഥം നന്ദിയോട്ടെ മാവേലി സ്റ്റോറില്‍നിന്നാണ് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നത്. ഗോഡൗണ്‍ പൂട്ടിയാല്‍ ഈ സ്കൂളുകള്‍ക്കെല്ലാം തിരിച്ചടിയാകും. എന്നാല്‍, ഗോഡൗണ്‍ പൂട്ടുന്ന തരത്തിലേക്കുള്ള തീരുമാനം ഉണ്ടാകില്ളെന്നാണ് സപൈ്ളകോ അധികൃതര്‍ പറയുന്നത്. വാടക കൂടുതലായതിനാല്‍ കുറഞ്ഞ വാടക നിരക്കിലുള്ള കെട്ടിടമാണ് നോക്കുന്നത്. ഇതിനായി പഞ്ചായത്തിലും കത്ത് നല്‍കിയിട്ടുണ്ട്. സ്കൂളുകള്‍ക്ക് അസൗകര്യം ഒരുവിധത്തിലും ഉണ്ടാകാത്ത രീതിയില്‍ ഇതു പരിഹരിക്കുമെന്ന് സപൈ്ളകോ നെടുമങ്ങാട് താലൂക്ക് ഗോഡൗണ്‍ അസി. മാനേജര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.