തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തലസ്ഥാന ജില്ലയില്‍ തിളക്കമാര്‍ന്ന വിജയം കൈക്കലാക്കിയതിനത്തെുടര്‍ന്ന് ബി.ജെ.പി-ആര്‍.എസ്.എസ് സംഘം വ്യാപകമായി കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഇത് ഉടന്‍ അവസാനിപ്പിക്കണമെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഒരു പ്രകോപനവുമില്ലാതെ ബോധപൂര്‍വം പല സ്ഥലത്തും ആക്രമണം അഴിച്ചുവിടുകയാണ് ബി.ജെ.പി. യു.ഡി.എഫിന്‍െറ സമ്പൂര്‍ണ വോട്ട് മറിക്കലിലൂടെ നേമത്ത് കരകയറിയ ബി.ജെ.പി, സി.പി.എം പ്രവര്‍ത്തകര്‍ക്ക് നേരെയും എല്‍.ഡി.എഫ് ഓഫിസുകള്‍ക്ക് നേരെയും മണ്ഡലത്തിലുടനീളം ആക്രമണം അഴിച്ചുവിട്ടു. പാപ്പനംകോട്, കാരയ്ക്കാമണ്ഡപം പ്രദേശങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളെയും ആര്‍.എസ്.എസ് സംഘം കടന്നാക്രമിച്ചു. പാറശ്ശാല നിയോജക മണ്ഡലത്തിലെ മഞ്ചവിളാകത്ത് ബി.ജെ.പി ആക്രമണത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ക്കല നിയോജക മണ്ഡലത്തിലെ മടവൂരില്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകള്‍ അടിച്ചുതകര്‍ക്കുകയും വ്യാപകമായി ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു. നാട്ടില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും ജനങ്ങളുടെ സൈ്വരജീവിതവും ഐക്യവും കാത്തുസൂക്ഷിക്കാനും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.