സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷ: നൂറുമേനി തിളക്കത്തില്‍ തലസ്ഥാനത്തെ സ്കൂളുകള്‍

തിരുവനന്തപുരം: സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷയില്‍ തലസ്ഥാനത്തെ സ്കൂളുകള്‍ക്ക് മികച്ച വിജയം. പട്ടം കേന്ദ്രീയ വിദ്യാലയ, കഴക്കൂട്ടം ജ്യോതിസ്സ് സെന്‍ട്രല്‍ സ്കൂള്‍, പൂജപ്പുര സെന്‍റ് മേരീസ് റെസിഡന്‍ഷ്യന്‍ സെന്‍ട്രല്‍ സ്കൂള്‍, പള്ളിപ്പുറം മോഡല്‍ പബ്ളിക് സ്കൂള്‍, തോന്നയ്ക്കല്‍ ബ്ളൂ മൗണ്ട് പബ്ളിക് സ്കൂള്‍, കഴക്കൂട്ടം അലന്‍ ഫെല്‍ഡുമാന്‍ പബ്ളിക് സ്കൂള്‍, നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ളിക് സ്കൂള്‍, തോന്നയ്ക്കല്‍ കാരമൂട് ബിഷപ് പെരേര മെമ്മോറിയല്‍ സ്കൂള്‍, പട്ടം ആര്യാ സെന്‍ട്രല്‍ സ്കൂള്‍, തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയ, നെട്ടയം എ.ആര്‍.ആര്‍ പബ്ളിക് സ്കൂള്‍, കുന്നത്തുകാല്‍ ശ്രീചിത്തിര തിരുനാള്‍ റെസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂള്‍, വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയം, നെടുമങ്ങാട് കൈരളി വിദ്യാഭവന്‍, മുക്കോലയ്ക്കല്‍ സെന്‍റ് തോമസ് സെന്‍ട്രല്‍ സ്കൂള്‍, നാലാഞ്ചിറ ബഥനി വിദ്യാലയം, തിരുവനന്തപുരം ഓക്സ്ഫര്‍ഡ് സ്കൂള്‍, ചിറയിന്‍കീഴ് ശ്രീചിത്രാ പബ്ളിക് സ്കൂള്‍, ആക്കുളം ദി സ്കൂള്‍ ഓഫ് ഗുഡ് ഷെപ്പേര്‍ഡ്, കുഴിവിള മാര്‍ ഗ്രിഗോറിയസ് മെമ്മോറിയല്‍ സെന്‍ട്രല്‍ പബ്ളിക് സ്കൂള്‍ എന്നിവ 100 ശതമാനം വിജയം നേടി. മുട്ടട സെന്‍റ് ജോസഫ്സ് സ്കൂള്‍, ആറാലുംമൂട് ശ്രീവിവേകാനന്ദ മെമ്മോറിയല്‍ പബ്ളിക് സ്കൂള്‍, ആറ്റുകാല്‍ ചിന്മയ വിദ്യാലയം, നെയ്യാറ്റിന്‍കര ഡോ. ജി.ആര്‍ പബ്ളിക് സ്കൂള്‍, ആലംകോട് ലൗ ഡെയില്‍ ഇന്‍റര്‍നാഷനല്‍ സ്കൂള്‍, വര്‍ക്കല അയിരൂര്‍ എം.ജി.എം മോഡല്‍ സ്കൂള്‍, ഇടവ ജവഹര്‍ പബ്ളിക് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവയും സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷയില്‍ 100 ശതമാനം വിജയം നേടി. തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷക്കിരുന്ന വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തില്‍ 369 പേര്‍ പരീക്ഷയെഴുതിയതില്‍ 137 പേര്‍ക്ക് ഡിസ്റ്റിങ്ഷനും 306 പേര്‍ക്ക് ഫസ്റ്റ് ക്ളാസും ലഭിച്ചു. സയന്‍സ് വിഭാഗത്തില്‍ കീര്‍ത്തി ഗോപാല്‍ (95 ശതമാനം), കോമേഴ്സില്‍ അഞ്ജന പി.എസ് (93 ശതമാനം), ഹ്യുമാനിറ്റീസില്‍ ദേവിക ബാലസുബ്രഹ്മണ്യം (96 ശതമാനം) എന്നിവര്‍ മുന്നിലത്തെി. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ 162 പേര്‍ പരീക്ഷയെഴുതിയതില്‍ 101 പേര്‍ ഡിസ്റ്റിങ്ഷനും 51 പേര്‍ ഫസ്റ്റ് ക്ളാസും 10 പേര്‍ സെക്കന്‍ഡ് ക്ളാസും നേടി. സയന്‍സ് വിഭാഗത്തില്‍ 97.8 ശതമാനം മാര്‍ക്ക് നേടിയ ബാലനാരായണന്‍ ഒന്നും 96.2 ശതമാനം മാര്‍ക്ക് നേടിയ എസ്. നീതു രണ്ടും 95.2 ശതമാനം മാര്‍ക്കോടെ രേഷ്മ എല്‍. പവിത്രന്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. കോമേഴ്സ് വിഭാഗത്തില്‍ 93.2 ശതമാനം മാര്‍ക്ക് നേടിയ ഹാരിഷ് ജെറിയും സഞ്ജനാ അശോകനും ഒന്നാം സ്ഥാനത്തത്തെി. 92 ശതമാനം മാര്‍ക്കോടെ മുരളീകൃഷ്ണന്‍, എസ്. അനു എന്നിവര്‍ രണ്ടും 90.2 ശതമാനം മാര്‍ക്കോടെ പല്ലവി ഉദയ് മൂന്നും സ്ഥാനങ്ങള്‍ നേടി. കഴക്കൂട്ടം ജ്യോതിസ്സ് സെന്‍ട്രല്‍ സ്കൂളില്‍ പരീക്ഷ എഴുതിയ 49 പേരും 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടി വിജയിച്ചു. 13 പേര്‍ 90 ശതമാനത്തിനു മുകളിലും 28 പേര്‍ 75 ശതമാനത്തിനു മുകളിലും എട്ട് പേര്‍ 60 ശതമാനത്തിനു മുകളിലും മാര്‍ക്ക് നേടി. സയന്‍സില്‍ ഷജ്ന എസ്.ജെ 95.2 ശതാനവും കോമേഴ്സില്‍ അഭിരാമി എസ്.എം 92.8 ശതമാനവും നേടി ഒന്നാമതത്തെി. നെട്ടയത്ത് മുസ്ലിം അസോസിയേഷന്‍ എജുക്കേഷന്‍ ട്രസ്റ്റിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ആര്‍ റെസിഡന്‍ഷ്യല്‍ പബ്ളിക് സ്കൂള്‍ 100 ശതമാനം വിജയം നേടി. ആകെ പരീക്ഷ എഴുതിയ 39 പേരില്‍ 16 പേര്‍ ഡിസ്റ്റിങ്ഷനോടെയും മറ്റുള്ളവര്‍ ഫസ്റ്റ് ക്ളാസോടെയും വിജയം കരസ്ഥമാക്കി. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷയെഴുതിയ 136 വിദ്യാര്‍ഥികളില്‍ 135 പേര്‍ വിജയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.