തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയില്‍ ആവേശപൂര്‍വം പങ്കാളിയായി കന്നി വോട്ടര്‍മാര്‍. ആദ്യവോട്ടിന്‍െറ സന്തോഷം പലരും മറച്ചുവെച്ചില്ല. സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തില്‍ ആദ്യവോട്ടിനത്തെിയവരും ഇക്കൂട്ടത്തിലുണ്ട്. ഇഷ്ടപ്പെട്ട നേതാക്കളെ തെരഞ്ഞെടുക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കാനായതില്‍ സന്തോഷമുണ്ടെന്ന് സെന്‍റ് തോമസ് എന്‍ജിനീയറിങ് കോളജ് രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി സല്‍മാന്‍ പറഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലാണ് സല്‍മാന്‍ കന്നിവോട്ട് രേഖപ്പെടുത്തിയത്. യുവാക്കള്‍ക്ക് സാമൂഹിക പ്രതിബദ്ധത കുറവാണെന്നും രാഷ്ട്രീയ ബോധമില്ളെന്നും വാദിക്കുന്ന സമൂഹത്തിനുനേര്‍ക്കുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലെ വര്‍ധിച്ച യുവജന പങ്കാളിത്തമെന്ന് ചെന്നൈ എം.സി.സി കോളജിലെ മാധ്യമ വിദ്യാര്‍ഥി പ്രിയ പത്മനാഭന്‍ അഭിപ്രായപ്പെട്ടു. ചെന്നൈയില്‍നിന്ന് പ്രിയ കന്നിവോട്ട് രേഖപ്പെടുത്താന്‍ നാട്ടില്‍ എത്താനായതിലുള്ള സന്തോഷവും പങ്കുവെച്ചു. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 314499 വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്. 2011ല്‍ 2385485 വോട്ടര്‍മാരാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ 2699984 വോട്ടര്‍മാരായി ഉയര്‍ന്നിട്ടുണ്ട്. നിഷേധ വോട്ടുകാരും യുവാക്കളുടെ ഇടയിലുണ്ട്. മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതിഷേധം നിഷേധ വോട്ടുകളിലൂടെയാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. മഷി പുരണ്ട കൈയുയര്‍ത്തിയ സെല്‍ഫി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവജനങ്ങള്‍ ന്യൂജെന്‍ രീതിയില്‍ തന്നെ കന്നിവോട്ടിന്‍െറ സന്തോഷം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.